DCBOOKS
Malayalam News Literature Website

സാംസ്‌കാരികരംഗത്ത് മികച്ച പ്രതികരണം നേടി ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം

ശ്രീനാരായണഗുരുവിന്റെ 63 കൃതികള്‍ മൂന്ന് വാല്യങ്ങളായി 3000 പേജുകളില്‍ ആദ്യമായി സമ്പൂര്‍ണ്ണവ്യാഖ്യാനം മലയാളത്തില്‍ ഇറങ്ങുകയാണ്. ഗുരുവിന്റെ ദാര്‍ശനികകൃതികള്‍, സാരോപദേശകൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമ എന്നിവ അടങ്ങിയതാണ് ഈ ഗ്രന്ഥസമുച്ചയം. ഇതിനകം സാംസ്‌കാരികരംഗത്ത് മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ് ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം.

കാളിദാസനും ശ്രീശങ്കരനും കഴിഞ്ഞാല്‍ ലോകഭാഷയുടെ ഏറ്റവും വലിയ ഉറവിടമാണ് മലയാളത്തിന്റെ മഹാവിസ്മയമായ ശ്രീനാരായണഗുരു. വിശ്വദാര്‍ശനികനായ ഗുരുവിനെ സുഗ്രഹമായി അറിയാന്‍ സഹായിക്കുന്ന വ്യാഖ്യാനമാണ് മുനി നാരായണപ്രസാദ് നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് പ്രശസ്തകവി വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. ആത്മീയവും മാനവികവുമായ അവബോധം സൃഷ്ടിക്കുന്നവയാണ് ശ്രീനാരായണഗുരുകൃതികള്‍. മനുഷ്യവിമോചനത്തിനുവേണ്ടിയുള്ള നവാദൈ്വതത്തിന്റെ വക്താവാണ് ശ്രീനാരായണഗുരു എന്ന് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

നാരായണഗുരുദേവന്‍ ഒരു വിപ്ലവകാരി എന്ന നിലയില്‍ നോക്കിക്കാണുന്നു നടന്‍ മുകേഷ്. ലോകം കണ്ട വിപ്ലവകാരികളില്‍ ഏറ്റവും വലിയ വിപ്ലവകാരിയാണ് ശ്രീനാരായണ ഗുരു. അദ്ദേഹമാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ആശയം കൊണ്ടുവന്നത്. ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുവരുകയാണ്. ഈ കൃതി എല്ലാവരിലുമെത്തിക്കഴിഞ്ഞാല്‍ ലോകത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

ഗുരുദേവസ്മരണതന്നെ ആത്മീയതുല്യമാണെന്ന് ടി വി അവതാരകനായ ജി.എസ്. പ്രദീപ് അഭിപ്രായപ്പെട്ടു. ഗുരുദേവചിന്തയാകട്ടെ ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും വലിയ ആത്മീയ ആയുധമാണെന്നും വരുംകാലത്തിലെ ചിന്തകള്‍, ചോദനകള്‍, ചോദ്യങ്ങള്‍ എന്നിവയ്ക്ക് നിങ്ങള്‍ക്ക് കണ്ടെണ്ടത്താന്‍ കഴിയുന്ന ഉത്തരങ്ങളെല്ലാം ഈ സമ്പൂര്‍ണ്ണ സമാഹാരത്തിലുണ്ടണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ യുവത്വം നാരായണഗുരുവിനെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരായാലും അവരുടെ ജീവിതത്തിന് രൂപവും ഭാവവുംനല്‍കും നാരായണഗുരുകൃതികളുടെ വായന എന്നാണ് പ്രഭാഷകനും ആത്മീയചിന്തകനുമായ സന്ദീപാനന്ദഗിരി അഭിപ്രായപ്പെടുന്നത്.

നമുക്കോരോരുത്തര്‍ക്കും നമ്മളെത്തന്നെയറിഞ്ഞ് നമ്മളായി ജീവിക്കുന്നതിന് ഉപകരിക്കുന്ന ജീവിതദര്‍ശനമാണ് നാരായണഗുരുവിന്റെ ഓരോ കൃതികളും വെളിപ്പെടുത്തുന്നത് എന്ന് ശ്രീനാരായണഗുരു കൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം നിര്‍വഹിച്ച മുനി നാരായണപ്രസാദ് രേഖപ്പെടുത്തുന്നു.

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ അധ്യക്ഷനാണ് മുനി നാരായണപ്രസാദ്. നടരാജഗുരുവും ഗുരു നിത്യചൈതന്യ യതിയുമായിരുന്നു മുന്‍ അധ്യക്ഷന്മാര്‍. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത് പൊതുമരാമത്തുവകുപ്പില്‍ ഓവര്‍സിയറായി ജോലി നോക്കവേയാണ് മുനി നാരായണപ്രസാദ് അതു രാജിവച്ച് നാരായണഗുരുകുലത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായത്. 1971-ല്‍ നടരാജഗുരുവാണ് അദ്ദേഹത്തിന് ബ്രഹ്മചാരിദീക്ഷ നല്‍കിയത്. 1984-ല്‍ ഗുരു നിത്യചൈതന്യയതി മുനി നാരായണപ്രസാദിന് സന്ന്യാസദീക്ഷ നല്‍കി. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും അദ്ദേഹം ഇംഗ്ലിഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് സ്വതന്ത്രകൃതികളും പതിനേഴ് ഇംഗ്ലിഷ് കൃതികളും മുനി നാരായണപ്രസാദ് രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികള്‍ക്കും അദ്ദേഹം ലളിതവും വിശദവുമായ വ്യാഖ്യാനങ്ങള്‍ രചിച്ചു.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹത് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള  63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

മൂന്നു വാല്യങ്ങളിലായി 3000 പേജുകളിലായി തയ്യാറാക്കിയിരിക്കുന്ന ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

3500 രൂപ മുഖവിലയുള്ള ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1999 രൂപയ്ക്ക് ലഭിക്കുന്നു.ഒപ്പം 1000 ഡിസി റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു. രണ്ടു തവണ (1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500 ഡിസി റിവാര്‍ഡ് പോയിന്റ്‌സ് ലഭിക്കുന്നു.) മൂന്നു തവണ (1000+600+600)=2200 രൂപ (90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു.)

ബുക്കിങ്ങിനായി വിളിക്കുക

9946109101, 9947055000, 9946108781

വാട്‌സ് ആപ് നമ്പര്‍: 9946109449

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക:https://onlinestore.dcbooks.com/books/sree-narayana-guru-krithikal-sampoornam
http://prepublication.dcbooks.com/product/sreenarayanaguru-krithikal-sampoornam

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം.ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

Comments are closed.