ഭാഷ പഠിക്കുന്ന ഒരാള്‍ അത്യാവശ്യം സ്വായത്തമാക്കേണ്ട ഒന്നാണ് പദസമ്പത്ത്. വിപുലമായ പദസമ്പത്തുണ്ടെങ്കില്‍ മാത്രമേ അനായാസം ഭാഷ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിക്കുകയുള്ളു. നമ്മുടെ കുട്ടികള്‍ക്ക് ഭാഷ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പോകുന്നതിന്റെ പ്രധാന കരാണങ്ങില്‍ ഒന്ന് അവരുടെ പദസമ്പത്ത് കുറയുന്നതും അവയുടെ പ്രയോഗത്തില്‍ വരുത്തുന്ന തെറ്റുകളുമാണ്. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന പുസ്തകമാണ് ‘ചിത്രശബ്ദതാരാവലി‘. നാലാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളിലെ വാക്കുകളെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മലയാള പഠനത്തിന് അടിത്തറയായ ഈ നിഘണ്ടുവില്‍ എല്ലാ വാക്കുകളുടേയും ഇംഗ്ലീഷ് അര്‍ത്ഥവും [...]
ഉത്കണ്ഠയെ തരണം ചെയ്ത്, മനസ്സിനെ ക്രിയാത്മകമായി പ്രവര്‍ത്തിപ്പിച്ച് വിശ്വാസത്തിന്റേയും ധീരതയുടെയും അസാധാരണ വഴികള്‍ കണ്ടെത്തുവാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പ്രചോദനം നല്‍കുന്ന ഗ്രന്ഥമാണ് സക് സസ്സ് ഇന്‍ 30 ഡേയ്‌സ്. ബാനിഷ് യുവര്‍ ബ്ലൂസ് എന്ന പുസ്തകത്തിന്റെ രചയിതാവ് എ.പി.പെരേരയാണ് 30 ദിവസത്തെ പരിശ്രമത്തിലൂടെ ആര്‍ക്കും അന്തിമ വിജയം നേടാന്‍ ഉതകുന്ന കുറിപ്പുകളുമായി എത്തിയത്. എ.പി.പെരേരയുടെ ആശയങ്ങള്‍ മലയാളികള്‍ക്കും ഉതകണമെന്ന ഉദ്ദേശത്തോടെ 2002ലാണ് സക്‌സസ്സ് ഇന്‍ 30 ഡേയ്‌സ് വിജയത്തിന് 30 ദിവസം എന്ന പേരില്‍ ഡി സി [...]
നമ്മുടെ സാഹിത്യത്തിലെ ഏറെ സജീവമായ ഏടുകളില്‍ ഒന്നാണ് എഴുപതുകളും എണ്‍പതുകളും. ഒരുപക്‌ഷെ ഇന്നത്തെ തലമുറയ്ക്ക് സങ്കല്പിക്കാന്‍ പോലും ആവാത്തൊരു കാലഘട്ടം. അപൂര്‍വ്വവും തീവ്രവുമായ സാഹിത്യ സൗഹൃദകാലത്തിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്കുവേണ്ടി കുറിച്ചുവെയ്ക്കുകയാണ് എഴുപതുകളുടെ പുസ്തകത്തില്‍നിന്നും എന്ന കൃതിയിലൂടെ പ്രശസ്ത സാഹിത്യകാരനായ ബാബു കുഴിമറ്റം. വിശ്വാസങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വേണ്ടി ആത്മബലി നല്‍കിയവരുടെ സാഹിത്യവും വിശപ്പും തിന്ന് ജ്വരബാധിത മനസ്സുമായി നടന്ന യൗവനകാലങ്ങളിലേക്ക് ഓര്‍മ്മകള്‍ സഞ്ചരിക്കുമ്പോള്‍ അസാധാരണ സ്മരണകളുടെ പുസ്തകമായി മാറുകയാണ് ഈ കൃതി. എഴുപതുകള്‍ക്കും എണ്‍പതുകള്‍ക്കും മുമ്പില്‍ സ്വയം [...]
മലയാള ഭാഷയിലെ ശ്രേഷ്ഠരായ ആചാര്യന്മാരെക്കുറിച്ച് പ്രൗഢ ഗംഭീരമായി ആമുഖ ഭാഷണം നടത്തി അവരെ ആദരിക്കുന്നത് വീക്ഷിച്ച് സദസ്സില്‍ ഇരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയകവി എസ്.രമേശന്‍ നായര്‍ . ലീലാവതി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോള്‍ സംഘാടകരില്‍ ഒരാള്‍ കൂടിയായ രമേശന്‍ നായരെ ടീച്ചര്‍ സ്റ്റേജിലേക്ക് ക്ഷണിച്ചു. തനിക്ക് ലഭിച്ച പൊന്നാട അദ്ദേഹത്തെ അണിയിച്ച് ആചാര്യപദവിയ്ക്ക് അദ്ദേഹത്തിനും അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ നിറഞ്ഞ സദസ്സില്‍ വന്‍ കരഘോഷമുയര്‍ന്നു. നിറഞ്ഞ മനസ്സോടെ മറുപടിയെന്നോണം രമേശന്‍ നായര്‍ ടീച്ചറുടെ കാല്‍ തൊട്ട് വന്ദിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ [...]
കുമ്പസാരങ്ങള്‍ ഏറെക്കേട്ട മലയാളി അടുത്ത കാലത്തുകേട്ട ഏറ്റവും ശ്രദ്ധേയമായ കുമ്പസാരമായിരുന്നു ജോണ്‍സന്റേത്. ജോണ്‍സണ്‍ തന്റെ കുമ്പസാരം നടത്തിയത് ദേവാലയത്തിലെ കുമ്പസാരക്കൂട്ടിലായിരുന്നില്ല. മറിച്ച്, മലയാളിയുടെ ഹൃദയ ദേവാലയങ്ങള്‍ക്കു മുമ്പിലായിരുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ ആ കുമ്പസാരത്തെയും അത് നടത്തിയ വ്യക്തിയേയും സ്വീകരിച്ചു. കുടിയേറ്റക്കാരുടെയും കുടിയന്മാരുടെയും ഗ്രാമമായ പൂമലയില്‍ ഒരു കുടിയനായ മാഷിന്റെ മകനായി ജനിച്ച്, ചെറുപ്പത്തില്‍ തന്നെ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനും മദ്യാസക്ത രോഗിയുമായിത്തീര്‍ന്ന ജോണ്‍സണ്‍ തന്റെ കുടിക്കഥകള്‍ പറഞ്ഞ് വായനക്കാര്‍ക്കു മുമ്പില്‍ കുമ്പസാരിച്ചപ്പോള്‍ 2012ല്‍ പിറന്ന ശ്രദ്ധേയമായ കൃതിയാണ് [...]
അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ് രാമായണം. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി തന്റെ സിംഹാസനം വരെ ഉപേക്ഷിച്ച രാമന്റെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണം പങ്കുവയ്ക്കുന്നത്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും പ്രിയപ്പെട്ടവയാണ്. തലമുറകള്‍ പിന്നിട്ടാലും എക്കാലവും നിലനില്‍ക്കുന്നവയുമാണ് രാമായണത്തിലെ കഥാലോകം. അതിനാല്‍ തന്നെ രാമായണ കഥകള്‍ക്ക് എക്കാലത്തും ആരാധകരുണ്ട്. കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു ‘മാലി’ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി [...]
ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവും മുന്‍ രാഷ്ട്രപതിയുമാ ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ ആത്മകഥയാണ് അഗ്‌നിച്ചിറകുകള്‍ .അരുണ്‍ തിവാരിയുടെ സഹായത്തോടെ ഡോ അബ്ദുല്‍ കലാം ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച ‘വിങ്‌സ് ഓഫ് ഫയര്‍ ‘ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണിത്. വിദ്യാര്‍ത്ഥി സമൂഹത്തിനായി തയ്യാറാക്കിയിരിക്കുന്ന അഗ്നിച്ചിറകുകളുടെ സംഗൃഹീതപതിപ്പ് പുറത്തിറങ്ങി. രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ അസാധാരണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ഒപ്പം അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ [...]
‘ജീവിതത്തില്‍ സര്‍ക്കസ് കളിക്കാത്ത ആരുണ്ട്? ഒന്നാലോചിച്ചാല്‍ ഇക്കാണുന്ന രാഷ്ട്രീയക്കാരും ആദ്ധ്യാത്മികക്കാരും വ്യവസായികളും സാധാരണക്കാരും തുടങ്ങി സകല മനുഷ്യരും ഓരോ നിമിഷവും സര്‍ക്കസ് കളിച്ചുകൊണ്ടിരിക്കുകയല്ലേ. വാക്കില്‍ … പ്രവൃത്തിയില്‍ ഓരോ കസര്‍ത്തുകള്‍ , സര്‍ക്കസുകള്‍ …ഏതെങ്കിലും ഒരു കാര്യത്തില്‍ പെട്ടുപോയി പിന്നെയുള്ള ഒരു കെട്ടിമറിയലാണ് ജീവിതം. ജീവിതത്തിന്റെ ഒരു കാര്യം!’ ഇന്ത്യന്‍ സര്‍ക്കസ് കുലപതികളിലൊരാളായി അറിയപ്പെടുന്ന ജെമിനി ശങ്കരന്റെ ജീവിതവീക്ഷണമാണിത്. നാട്ടിന്‍ പുറത്തെ തെരുവോര വേലകളില്‍ നിന്ന് സര്‍ക്കസ് എന്ന കലയെ കൈപിടിച്ചുയര്‍ത്തി പ്രശസ്തിയുടെ ട്രപ്പീസുകളിലെത്തിച്ച ജെമിനി ശങ്കരന്‍ [...]
കുസൃതിത്തരങ്ങള്‍ കൊണ്ട് ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയങ്കരനായി മാറിയ കൊച്ചു കരടിക്കുട്ടനാണ് ‘പൂ’ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ‘വിന്നി ദി പൂ’. പുസ്തകത്താളില്‍ അച്ചടിച്ചു വന്ന് 90 വര്‍ഷത്തിലധികമായിട്ടും അവന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ല. തലമുറകള്‍ വായിച്ചു രസിച്ച പൂവിന്റെ മനോഹകകഥകള്‍ക്ക് കുട്ടികള്‍ക്ക് എന്നും ആവേശമായിരുന്നു. പുസ്തകത്താളിലും മിനിസ്‌ക്രീനിലും പിന്നീട് വെള്ളിത്തിരയിലും നിറഞ്ഞു നിന്ന അവന്റെ കുസൃതിത്തരങ്ങള്‍ ഇനി ഡിജിറ്റല്‍ ഫോര്‍മാറ്റിലും ആസ്വസിക്കാം. കുട്ടിക്കൂട്ടത്തിന്റെ പ്രിയതോഴനായ വിന്നി ദി പൂവിന്റെ ഐപാഡ്, ഐ ഫോണ്‍ പതിപ്പ് പുറത്തിറങ്ങി. [...]
ലോകം ഏറ്റവും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അപൂര്‍വ്വം ഗ്രന്ഥകാരില്‍ ഒരാളാണ് ഡോ. സ്‌പെന്‍സര്‍ ജോണ്‍സണ്‍ . വ്യക്തി ജീവിതത്തിലും കര്‍മ്മ മണ്ഡലങ്ങളിലും നേട്ടങ്ങള്‍ കൊയ്യുവാനും സംതൃപ്തി കണ്ടെത്താനും സഹായിക്കുന്ന സാധാരണ തത്വങ്ങളെ ജീവിതത്തില്‍ അനായാസം പിന്തുടരാന്‍ ലക്‌ഷോപലക്ഷം ജനങ്ങളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. മനുഷ്യന്റെ ഹൃദയത്തെയും ആത്മാവിനെയും സ്പര്‍ശിക്കുന്ന കഥകള്‍ കൊണ്ട് അദ്ദേഹം ജനങ്ങള്‍ക്ക് വിജ്ഞാനവും പ്രചോദനവും ആവേശവും വിനോദവും പകരുന്നു. ഗഹനമായ വിഷയങ്ങളെ ലളിതമായ ഭാഷയില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ അതിസമര്‍ത്ഥനാണ് അദ്ദേഹം. സ്‌പെന്‍സര്‍ ജോണ്‍സണ്‍ന്റെ ദി പ്രെസന്റ്: [...]