DCBOOKS
Malayalam News Literature Website

ഒത്തൊരുമയുടെ സന്ദേശവുമായി കാലിക്കറ്റ് ഹാഫ് മാരത്തണ്‍ ഫെബ്രുവരി 24-ന്

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാലിക്കറ്റ് ഹാഫ് മാരത്തണ്‍ ഫെബ്രുവരി 24-ന്. കേരളത്തിന്റെ ഒരുമയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഈ വര്‍ഷത്തെ മാരത്തണിന്റെ സന്ദേശം. ഇതു പത്താം തവണയാണ് കോഴിക്കോട് ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

കാലിക്കറ്റ് ഹാഫ് മാരത്തണിനോട് അനുബന്ധിച്ച് കോഴിക്കോടിനെ അറിയാന്‍ മോണിങ് വാക്ക്, ഫ്ളാഷ് മൊബ്, സൈക്കിള്‍ റാലി, റോഡ് സുരക്ഷാ ക്യാമ്പയിന്‍ എന്നിവ ഒരുക്കിയിരുന്നു. 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 3 കിലോമീറ്റര്‍ എന്നിങ്ങനെയാണ് മാരത്തണിലെ മത്സരവിഭാഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന മാരത്തണ്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ കൂടി കടന്നുപോകും. നാലര ലക്ഷം രൂപയാണ് മാരത്തോണിന്റെ സമ്മാനത്തുക. ഡി.സി ബുക്‌സാണ് കാലിക്കറ്റ് ഹാഫ് മാരത്തണിന്റെ പബ്ലിഷിങ് പാര്‍ട്‌നര്‍.

കാലിക്കറ്റ് ഹാഫ് മാരത്തണില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക.

Comments are closed.