DCBOOKS
Malayalam News Literature Website

ശ്രേയാ ഘോഷാലിന് ജന്മദിനാശംസകള്‍

ചലച്ചിത്രപിന്നണിഗാനരംഗത്തെ മധുരസ്വരത്തിനുടമയാണ് ശ്രേയാ ഘോഷാല്‍. സ രി ഗ മ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗത്തെത്തി. ഈ ചലച്ചിത്രത്തിലെ ഗാനത്തിന് ആ വര്‍ഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആര്‍.ഡി. ബര്‍മ്മന്‍ പുരസ്‌കാരവും ലഭിച്ചു.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നാല് തവണ ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡുകളില്‍ അഞ്ചെണ്ണമുള്‍പ്പെടെ ആറ് ഫിലിം ഫെയര്‍ അവര്‍ഡുകള്‍, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒന്‍പത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, കൂടാതെ 2009, 2011, 2014, 2018 വര്‍ഷങ്ങളിലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന പുരസ്‌കാരവും ശ്രേയയ്ക്കാണ് ലഭിച്ചത്.

1984 മാര്‍ച്ച് 12ന് പശ്ചിമബംഗാളിലായിരുന്നു ശ്രേയയുടെ ജനനം. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ ആത്മാര്‍ഥത കാണിക്കുന്നു എന്നതാണ് ശ്രേയയെ വ്യത്യസ്തയാക്കുന്നത്.

Comments are closed.