DCBOOKS
Malayalam News Literature Website

പ്രണയക്കടല്‍ നീന്തിയ പൃഥ്വിയും മംമ്തയും; നയനിലെ ആദ്യഗാനം

പൃഥ്വീരാജും മംമ്ത മോഹന്‍ദാസും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം നയനിലെ ആദ്യഗാനം പുറത്തിറങ്ങി. ക്യാംപസിലെ പ്രണയവും പിന്നീടുള്ള ജീവിതവുമാണ് ഗാനത്തിന്റെ പ്രമേയം. ഷാന്‍ റഹ്മാനാണ് അകലെ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹാരിബ് ഹുസൈനും ആന്‍ ആമിയും ചേര്‍ന്നാണ് ആലാപനം. ബി.കെ ഹരിനാരായണനും പ്രീതി നമ്പ്യാരും ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത്.

ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന നയന്‍ ജെനൂസ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെസൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വീരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫെബ്രുവരി ഏഴിന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.