DCBOOKS
Malayalam News Literature Website

കലൈഞ്ജർ സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്

ചെന്നൈ : ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ബപാസി) കലൈഞ്ജർ പൊർകിഴി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ സക്കറിയയ്ക്ക്. ചെന്നൈ പുസ്തകമേളയോടനുബന്ധിച്ച് നൽകുന്ന പുരസ്കാരത്തിൽ മറ്റുഭാഷാ വിഭാഗത്തിലാണ് സക്കറിയ തിരഞ്ഞെടുക്കപ്പെട്ടത്.

ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി ആറിന് 45-ാമത് ചെന്നൈ പുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം സമ്മാനിക്കും.

 സക്കറിയയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Comments are closed.