DCBOOKS
Malayalam News Literature Website

എഴുത്തച്ഛൻ പുരസ്കാരം സക്കറിയക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ സക്കറിയയ്ക്ക്.സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം.5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.

എഴുത്തച്ഛൻ പുരസ്ക്കാരം സക്കറിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. പുരസ്ക്കാരദാന ചടങ്ങിന്‍റെ തീയതി പിന്നീട് അറിയിക്കും. 2019ലെ എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റ് ആനന്ദിനാണ് ലഭിച്ചത്.

Comments are closed.