DCBOOKS
Malayalam News Literature Website

പ്രഭാഷണങ്ങളും പരിസ്ഥിതിക്കവിതകളുമായി ഡിസി ബുക്‌സ് പരിസ്ഥിതിദിനാഘോഷം ഇന്ന്

world environment day

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ന് ഡിസി ബുക്‌സ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം, ബയോകെമിസ്റ്റും കലാകാരനുമായ പ്രണയ് ലാല്‍, യുവ എഴുത്തുകാരി അനഘ ജെ.കോലത്ത് തുടങ്ങിയ പ്രമുഖര്‍ ആഘോഷങ്ങളുടെ ഭാഗമാകും. ‘പാരിസ്ഥിതിക മാര്‍ക്‌സിസം സാധ്യമോ’ എന്ന വിഷയത്തില്‍  വൈകുന്നേരം 7.30ന് സുനില്‍ പി ഇളയിടവും, വൈകുന്നേരം 8.30ന് ‘Growing environmental crisis and potential strategies’എന്ന വിഷയത്തില്‍ പ്രണയ് ലാലും, പ്രഭാഷണം നടത്തും.

ആഘോഷങ്ങളുടെ ഭാഗമായി അയ്യപ്പപണിക്കര്‍, സുഗതകുമാരി, വയലാര്‍ രാമവര്‍മ്മ തുടങ്ങിയ എഴുത്തുകാര്‍ മലയാളിക്ക് സമ്മാനിച്ച പരിസ്ഥിതിക്കവിതകള്‍ യുവ എഴുത്തുകാരി അനഘ ജെ.കോലത്ത് പല സമയങ്ങളിലായി ആലപിക്കും.ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകളിലൂടെ വായനക്കാര്‍ക്കും ആഘോഷങ്ങളുടെ ഭാഗമാകാം.

‘പ്രകൃതിയ്ക്കായി ഈ സമയം’ (Time for Nature,) എന്നാതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. പ്രഭാഷണം,പുസ്തകവിചാരം, പരിസ്ഥിതിക്കവിതാലാപനം എന്നിവ ആസ്വദിക്കുന്നതിനായി ഇന്ന് തന്നെ ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Comments are closed.