DCBOOKS
Malayalam News Literature Website

കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്നവര്‍ക്കായി ഇതാ ഒരു അത്യുഗ്രന്‍ ഓഫര്‍!

കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വര്‍ക്കായിവര്‍ക്കായി ഇതാ ഒരു അത്യുഗ്രന്‍ ഓഫറുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ഓണം ബുക്ക് ഫെയര്‍.
എല്ലാക്കാലത്തും മനോഹരമാണ് കഥകളുടെ ലോകം. പ്രായവ്യത്യാസമില്ലാതെ കഥകള്‍ ആസ്വദിക്കുന്നവരാണ് നമ്മള്‍ ഏവരും. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഡി സി ബുക്‌സ്  പ്രസിദ്ധീകരിച്ച ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ് (Classic Folktales from Around the World) , ലോക ഇതിഹാസകഥകള്‍’ ,  ‘ലോക ക്ലാസിക് കഥകള്‍  എന്നീ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം അത്യാകര്‍ഷകമായ വിലക്കുറവില്‍.

ഭൂതകാലം എന്ന പൗരാണിക ചരിത്രത്തെ പൂരിപ്പിക്കുന്നത് ഇതിഹാസങ്ങളാണ്. ഇത്തരം ഇതിഹാസങ്ങള്‍ ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്നു. ഇതിഹാസകഥകളുടെ സമാഹാരമാണ് ‘ലോക ഇതിഹാസകഥകള്‍’ .

ലോകം കണ്ടില്‍വച്ചേറ്റം പ്രഗത്ഭരായ എഴുത്തുകാരായ ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ഒ ഹെന്ററി, ഗോഗോള്‍, വിക്ടര്‍ യൂഗോ, കാഫ്‌കെ തുടങ്ങിയ നിരവധി കഥാകാരന്‍മാരുടെ കൃതികളുടെ പരിഭാഷയാണ് ഡിസി ബുക്‌സ് ‘ലോക ക്ലാസിക് കഥകള്‍. എംടി യുള്‍പ്പടെയുള്ള മഹാരഥന്‍മാരാണ് ഇവരുടെ കഥകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഈജിപ്ഷ്യന്‍ പാപ്പിറസ് ചുരുളുകളില്‍ രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും പഴയ മൂന്നു ചൊല്‍ക്കഥ മുതല്‍ കാലത്തെ അതിജീവിച്ച ആയിരക്കണക്കിന് കഥകളുടെ മഹാഗ്രന്ഥമാണ്  ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ് (Classic Folktales from Around the World)

പുസ്തകങ്ങള്‍  ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.