DCBOOKS
Malayalam News Literature Website

തന്റെ റിപ്പോര്‍ട്ട് വേണ്ടവിധം ജനങ്ങള്‍ക്കിടയില്‍ പരിഗണിക്കപ്പെട്ടില്ല: മാധവ് ഗാഡ്ഗില്‍

കേരളം മറ്റൊരു പ്രളയദുരന്തത്തെക്കൂടി അഭിമുഖീകരിക്കേണ്ടി വന്നപ്പോഴാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചാവിഷയമായത്. സ്‌പേസസിന്റെ ഭാഗമായി വീഡിയോ സംവാദത്തിലൂടെ സംസാരിച്ച ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടിന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ ലഭിച്ചില്ല എന്ന് സൂചിപ്പിച്ചു. പരിസ്ഥിതി ലോലപ്രദേശങ്ങളെ സംരക്ഷിക്കാനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുള്ള പ്രധാന നയങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചത്. എന്നാല്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ സാധിച്ചില്ല എന്ന് മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കുകയും ഹരിതകേരളം പോലെയുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിലുടെ പരിസ്ഥിതി സംരക്ഷണം ഏറെക്കുറെ സാധ്യമാകും എന്ന് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.Why Kerala Is Facing The Wrath Of Nature എന്ന വീഡിയോ സംവാദത്തില്‍ മാധവ് ഗാഡ്ഗിലുമായി ഡോ വി എസ് വിജയനാണ് സംഭാഷണം നടത്തിയത്.

Comments are closed.