DCBOOKS
Malayalam News Literature Website

മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിലെ ആണ്‍ പെണ്‍ ജീവിതങ്ങളുടേയും സംഘർഷങ്ങളുടേയുമെല്ലാം നേര്‍ചിത്രങ്ങള്‍

മലയാളത്തിലെ യുവ എഴുത്തുകാരില്‍ ഏറെ വായനക്കാരുള്ള തൂലികക്കാരിയാണ്  സഹീറാ തങ്ങളെന്ന പാലക്കാട്ടുകാരി. സാധാരണ പെണ്ണെഴുത്ത്കാരില്‍ നിന്നും അവരെ വ്യതിരിക്തമാക്കുന്ന ഏറെ ഘടകങ്ങളുണ്ട്. എന്നാല്‍ പെണ്‍  അവകാശത്തിനും  സ്വാതന്ത്ര്യത്തിനും വേണ്ടി വായനക്കാരോട് തീക്ഷ്ണമായി ശബ്ദിക്കുന്ന തൂലികയാണവരുടേത്. ആണ്‍ വര്‍ഗത്തെ മുഴുവന്‍ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കുന്ന രീതിയിലുള്ള ഫെമിനിസത്തിന്‍റെ ഭാഗമാവാതെ തന്നെ പെണ്‍ വര്‍ഗ്ഗത്തിന്‍റെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി എങ്ങിനെ അക്ഷരങ്ങളിലൂടെ സമൂഹത്തോട് സംവദിക്കണമെന്നുള്ള ചോദ്യത്തിനുത്തരമാണ് അവരുടെ രചനകള്‍. ഫെമിനിസ്റ്റുകള്‍ക്ക് സമൂഹത്തില്‍ ചെയ്യാന്‍ കഴിയുന്ന  മാറ്റം സൃഷ്ടിക്കലുകളെക്കാളും ത്വരിതഗതിയില്‍ സഹീറ തങ്ങള്‍ക്ക് തന്റെ കൃതികളിലൂടെ  മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് നിരീക്ഷിക്കേണ്ടതുണ്ട്. കഥകളിലൂടേയും കവിതകളിലൂടേയും തന്റെ ചുറ്റുമൊരു വായന സമൂഹത്തെ ചുരുങ്ങിയ കാലം കൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ സഹീറാ തങ്ങള്‍ക്കായിട്ടുണ്ട്. അവരുടെ കഥകളിലും നോവലുകളിലുമെല്ലാം സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ കവിത തുളുമ്പുന്ന ആഖ്യാന ശൈലി പിന്തുടരുന്നതിനെ കാണാന്‍ സാധിക്കും. ഞാനെന്ന ഒറ്റവര എന്ന കവിതാ സമാഹാരവും റാബിയ എന്ന നോവലും പ്രാചീനമായ ഒരു താക്കോല്‍ എന്ന കഥാ സമാഹാരവും അവരുടെ ശ്രദ്ധേയമായ രചനകളാണ്. സഹീറ തങ്ങളുടെ ”വിശുദ്ധ സഖിമാര്‍”. വിശുദ്ധ സഖിമാരെന്ന നോവലിലും കഥാപാത്രങ്ങളെ തന്‍റെ ചുറ്റുവട്ട സമൂഹത്തില്‍ നിന്നും പറിച്ച് പെറുക്കി അടുക്കി വെച്ചതാണെന്ന് കാണാന്‍  കഴിയും. അതിനാല്‍ തന്നെ ആ നോവലിലൂടെ കടന്ന് പോകുമ്പോള്‍ ഓരോ വായനക്കാരനും നിനക്കുന്നത് ഓരോ വരിയിലെ ആഖ്യാനമത്രയും തന്നെ കുറിച്ചാണെന്നാണ്. വായനക്കാരനോട് ശക്തമായി സംവദിക്കാന്‍ ഈ ആഖ്യാന ശൈലിക്ക് കഴിയുന്നുണ്ട്.

ലോകം മുഴുവനുള്ള സാമൂഹിക വ്യസ്ഥിതിയുടെ അരികിലും വക്കിലും മടക്കുകളിലുമെല്ലാം എത്ര ശക്തമായാണ് പുരുഷ മേല്‍ക്കോയ്മ അടയിരിക്കുന്നതെന്നും നമ്മുടെ കുടുംബങ്ങളിലേക്ക് പോലും അവയുടെ കരങ്ങള്‍  നീണ്ട് വന്ന് അവ എങ്ങനെയാണ് നമ്മുടെ വീട്ടകങ്ങളില്‍ ഇരിപ്പുറപ്പിക്കുന്നതെന്നും ഒരു ദര്‍പ്പണ ദൃഷ്ടിയിലൂടെ നമ്മുടെ   ചിന്തയിലേക്കെത്തിക്കാന്‍ ഈ നോവലിനാകുന്നുണ്ട്.   മലയാള സാഹിത്യത്തിലും സമൂഹത്തിലും അതിന് വലിയ ഒരിടം ലഭിക്കുമെന്ന് ഉറപ്പുണ്ട്. കാരണം അതിലെ കഥാ തന്തു അത്രമേല്‍ പ്രധാനപ്പെട്ടതാണ്. വിശിഷ്യാ ഇന്നത്തെ സമൂഹത്തില്‍. അതിലെ ഓരോ വരികള്‍ വായിച്ചപ്പോഴും തീക്ഷ്ണമായ വ്യത്യസ്ത ചിന്തകളിലൂടെയാണ് കടന്ന് പോയത്. ആ നോവലിലൂടെ പുരുഷന്‍ കടന്ന് പോകുമ്പോള്‍ ആ വരികള്‍ ഒരു ചെറു ചോദ്യ ചിഹ്നമായി അവന്റെ മുമ്പില്‍ വന്ന് നട്ടെല്ല് നിവര്‍ത്തി ചോദിക്കും ” നീ സ്ത്രീയോട് നീതി പുലത്തുന്നുണ്ടോ”? എന്ന്. പുരുഷന്‍ അനുഭവിക്കുന്നത് മാന്യമായി സ്ത്രീക്കുമനുഭവിക്കാനാവണമെന്ന ഒരു ലഖു സമവാക്യം വരികള്‍ക്കിടയില്‍ കാണാം. അനുരാഗവും ആത്മീയതയും മോക്ഷവും മോചനവും പ്രണയവും മുക്തിയുമെല്ലാം  അവള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ശക്തമായിത് ഓര്‍പ്പിക്കുന്നു. വായനയിലെ ചില ആത്മാനുഭവങ്ങള്‍ തുറന്നെഴുതുന്നു .

പല ആണ്‍കുട്ടികള്‍ക്കും അറിയില്ല സ്ത്രീ അല്ലെങ്കില്‍ പെണ്‍കുട്ടി ആരാണെന്നും എന്താണെന്നും!!  ഏതാണ്ട് ഒരു മാസം  മുമ്പ് വിവാഹമുറപ്പിച്ച  ഒരുവന്‍ അതിന്‍റെ ഒരാഴ്ച മുമ്പ് ചോദിച്ചു, എന്താണീ മെന്‍സസ് സര്‍ക്കിളെന്ന്!? തികച്ചും ജൈവികമായ ആ ഒരു വസ്തുതയും, ആ അവസരത്തില്‍ സ്ത്രീ അനുഭവിക്കുന്ന ശാരീരിക മാനസിക അവസ്ഥകളുമെല്ലാം അവന്  പുതിയ ഒരു അറിവായിട്ടാണ്  അവന്‍ കേട്ട് കൊണ്ടിരുന്നത് . പി.ജി കഴിഞ്ഞ ശേഷം ഒരു കോളേജില്‍ ഏൗലേെ ഘലരൗേൃലൃ  ആയി ജോലി ചെയ്തിരുന്നു. ആ സമയത്ത് രണ്ട് പെണ്‍കുട്ടികള്‍ വന്ന് വീട്ടില്‍ പോവാന്‍ സഹ പ്രവര്‍ത്തകനായ അധ്യാപകനോട് ചോദിക്കുന്നു. അതിലൊരു പെണ്‍ Saheera Thangal-Visudha Sakhimarകുട്ടിക്ക് മെന്‍സസ് തുടങ്ങിയതാണ് കാരണമെന്ന് അവരുടെ ശാരീരിക സംസാര രീതിയില്‍ നിന്നും ഞാന്‍ മനസ്സിലാക്കി, പക്ഷേ  ആ അദ്ധ്യാപകന് അക്കാര്യം ഒട്ടും മനസ്സിലായില്ല. ഞാന്‍ ഉടനെ അതിലിടപെട്ട് അവര്‍ക്ക് വീട്ടില്‍ പോകാനുള്ള അനുമതി നല്‍കി. ആ പെണ്‍കുട്ടികള്‍ പോയതിന് ശേഷം മനസ്സിലായ കാര്യം ഞാന്‍ അയാള്‍ക്ക് പറഞ്ഞ് കൊടുത്തു. അയാള്‍ക്കും അതൊരു  പുതിയ അറിവായിരുന്നു.

ഇനി ഞാന്‍ എന്‍റെ കഥയും പറയാം, ഏതാണ്ട് പത്ത് വര്‍ഷം മുമ്പാണ്; ഒരു ആര്‍ട്‌സ് കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. ഒന്നാം വര്‍ഷ ബി എ  സോഷ്യോളജി ഇഹമ ൈഠലമരവലൃ   ആയിരുന്നു. ഒരു ശബരിമല സീസണില്‍ ഇന്റര്‍വെല്‍ സമയത്ത്  ക്ലാസ്സിലെ രണ്ട് പെണ്‍കുട്ടികള്‍ വന്നു, അതിലൊരു പെണ്‍കുട്ടി എന്നെ വിളിച്ചു ”സാര്‍ ഇവള്‍ക്ക് നാളെ മുതല്‍ ക്ലാസ്സില്‍ വരാന്‍ പറ്റില്ല ” അതോണ്ട് ലീവ് വേണം. ഞാന്‍ പറഞ്ഞു  ”കഴിഞ്ഞ ആഴ്ചയും അവള്‍ കുറേ  ലീവുണ്ട്. കല്ല്യാണം കഴിഞ്ഞതാണ്, കുടുംബവും കുട്ടികളുമൊക്കെ ഉണ്ട്, അതൊക്കെ പരിഗണിക്കണം എന്നുള്ളത് കൊണ്ടാണ് കല്ല്യാണം കഴിഞ്ഞവര്‍ക്ക് ഞാന്‍  കൂടുതല്‍ പരിഗണനയും ഇളവും   നല്‍കുന്നത് . നിങ്ങള്‍  ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്താതിരുന്നാല്‍ മതി”. അപ്പോള്‍ ആ കുട്ടി പറഞ്ഞു ”അതല്ല സാറേ ഹസ്ബന്റ്  മല കേറാന്‍ മാലയിട്ടിട്ടുണ്ട്, അതോണ്ട് നാളെ എനിക്കെന്‍റെ വീട്ടില്‍ പോവാനാണ്”. ഞാന്‍ ചോദിച്ചു ”എങ്കില്‍ നീ വീട്ടിലുണ്ടാവുകയല്ലേ  വേണ്ടത്, പുള്ളിക്ക് മാനസിക പിന്തുണ കൊടുക്കുകയല്ലേ ചെയ്യേണ്ടത്” ?

അപ്പോള്‍ അവളുടെ കൂട്ടുകാരി വളരെ കൂളായി എന്റെ അടുത്ത് പറഞ്ഞുപറഞ്ഞു”സാറേ അവള്‍ക്ക് മെന്‍സസ് ആണ്, അപ്പോ ഭക്ഷണം ഉണ്ടാക്കാനൊന്നും പറ്റില്ല, മത പരമായ  ചില വി ലക്കുകളുണ്ട്”. ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളുമായി വളരെ സൗഹൃദം പുലര്‍ത്തുന്ന അവരുടെ ഒരു ഗൈഡായിരിക്കാന്‍ എപ്പോഴും പരിശ്രമിക്കുന്ന വ്യക്തിയാണ്. അത്‌കൊണ്ട് തന്നെ കുട്ടികള്‍ എന്റെയടുത്ത് വളരെ സ്വാതന്ത്ര്യമെടുത്താണ് പെരുമാറിയിരുന്നത്. ഏതായാലും ഞാനാകെ പ്ലിങ്ങായിപ്പോയി. ഞാന്‍  ആ മക്കളുടെ അടുത്ത്  പറഞ്ഞു, ”എനിക്ക് നിങ്ങള്‍ പറഞ്ഞതിന്റെ പൊരുള്‍ ആദ്യം മനസ്സിലായില്ല അതുകൊണ്ടാണ് ട്ടോ സോറി”. അപ്പോള്‍ അവര്‍ പറഞ്ഞു  ‘’നിങ്ങള്‍ക്കത് മനസ്സിലായിട്ടില്ല എന്നത് ഞങ്ങള്‍ക്ക് മനസ്സിലായി, അതൊന്നും കൊഴപ്പല്ല സാറേ’’…

ഞാനാണെങ്കില്‍ ”സോഷ്യോളജി ഓഫ് ജെന്‍ഡര്‍” എന്ന പേപ്പര്‍ മൂന്നാം വര്‍ഷ ബി എ സോഷ്യോളജിക്കാരെ പഠിപ്പിക്കുന്ന അധ്യാപകനും!!  ചുരുക്കത്തില്‍ ആണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും പെണ്‍കുട്ടികളെ കുറിച്ച് കൂടുതലൊന്നുമറിയില്ല. എന്നാല്‍ അറിയാവുന്ന കാര്യങ്ങളാണെങ്കില്‍ ഒട്ടും അടിസ്ഥാനമോ ആധികാരികതയോ ഇല്ലാത്ത കുറേ മിഥ്യകളും. സ്ത്രീ എന്നത് വെറും കാമദാഹിയും കാമ മോഹിയുമാണെന്ന പൊട്ടന്‍ ധാരുണയുമായി നടക്കുന്ന അനേകം ആണ്‍ കുട്ടികള്‍ ഇപ്പോഴുമുണ്ടെന്ന് മാത്രമല്ല അവരുടെ എണ്ണം കൂടി വരികയുമാണ്.

ഇനി വേറെ ഒരു കാര്യം കൂടി പറയാം, ഇന്ന് വിവാഹ മോചനത്തിലേക്കെത്തിക്കുന്ന അനേകം കാര്യങ്ങളുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ട ഒന്ന് പുരുഷന്‍റെ ലൈംഗിക വൈകൃത രീതികളാണ്. ആ വൈകൃത രീതികള്‍ സൃഷ്ടിക്കപ്പെടുന്നത് തെറ്റായ രീതിയിലുള്ള Sexualisation നിലൂടെയുമാണ്. Sexualisation ന് നിരവധി സാമൂഹികവും  അല്ലാത്തതുമായ ഏജന്‍സികള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും ഇന്നും ഒട്ടും ശാസ്ത്രീയമോ യുക്തിഭദ്രമോ അല്ലാത്ത നീലച്ചിത്രങ്ങളും കാമകേളികളുമാണ് കുട്ടികളെ Sexualisation ന് വിധേയമാക്കുന്നത്.  ഓരോ നാട്ടിലും എല്ലാ കാര്യത്തിനും ഒരു സംസ്കാരമുണ്ട്. അത് സാമൂഹിക വല്‍ക്കരണത്തിലൂടെയും ഒരു പക്ഷെ ജീനിലൂടെ പോലും നമുക്ക് ലഭിക്കുന്നവയായിരിക്കും. ഭക്ഷണരീതിയും വസ്ത്ര രീതിയുമെന്നപോലെ, സാംസ്ക്കാരിക അധിനിവേശം വ്യത്യസ്ത രീതിയിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ അതിന്റെയപ്പുറത്താണ് ലൈംഗികാധിനിവേഷം. നീലച്ചിത്രങ്ങള്‍ ഏക രേഖീയമായ ലൈംഗിക സ്വഭാവം പ്രകടിപ്പിക്കുകയും സമ്പൂര്‍ണ്ണ പുരുഷ മേധാവിത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആ നീലച്ചിത്രങ്ങളിലെ ചേഷ്ടകളെ ദാമ്പത്യ ജീവിതത്തില്‍ കിടപ്പു മുറിയിലനുകരിക്കാന്‍ ശ്രമിക്കുന്നത് കുറച്ചൊന്നുമല്ല സ്ത്രീകളിലും ചില പുരുഷന്മാരിലും മാനസിക സംഘര്‍ഷവും ദാമ്പത്യ തകര്‍ച്ചയും സൃഷ്ടിക്കുന്നത്. പരസ്പര സംവേദനം നടക്കാത്ത  സമ്മതമില്ലാത്ത ജീവിതത്തിലെ ഏത് കാര്യവും തകര്‍ച്ചയിലേക്കാണെന്നത് പോലെ തന്നെയാണ് ലൈംഗികതയുടെ കാര്യവും.

മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിലെ ആണ്‍ പെണ്‍ ജീവിതങ്ങളുടേയും സങ്കര്‍ഷങ്ങളുടേയുമെല്ലാം നേര്‍ചിത്രങ്ങള്‍ കൃത്യമായി വരച്ചിടാന്‍ സഹീറാതങ്ങള്‍ക്കായിട്ടുണ്ട്. കലര്‍പ്പില്ലാത്ത സ്‌നേഹവും പ്രണയവുമാണ് എന്നും സ്ത്രീക്ക് ലഭിക്കേണ്ടതെന്ന കമലാ സുരയ്യയുടെ എഴുത്തിലെ സൈദ്ധാന്തികതയെ സഹീറാ തങ്ങളുടെ വിശുദ്ധ സഖിമാരിലും കാണാനാവുന്നുണ്ട്.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എഴുതിയത്; ഷുക്കൂര്‍ ഉഗ്രപുരം
കടപ്പാട്; emalayalee

Comments are closed.