DCBOOKS
Malayalam News Literature Website

വിനായകന്റെ അതിരുകള്‍

ഒ.കെ. സന്തോഷ്

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

സെലിബ്രിറ്റികള്‍ പൊങ്ങച്ചവും തമാശയും പറഞ്ഞു കൈയടിവാങ്ങുമ്പോള്‍ താല്‍
ക്കാലികമായ അത്തരം ജനപ്രീതിയെ നിഷേധിക്കാനുള്ള ആത്മബലം വിനായകന്‍
പ്രകടിപ്പിക്കുന്നു. വ്യവസ്ഥാപിതമായ കാഴ്ചയില്‍ ഇത്തരം പ്രതികരണങ്ങള്‍ അഹങ്കാരവും അനുചിതവുമായി തോന്നാം. സിനിമയുള്‍പ്പെടെയുള്ള വിപണിമൂല്യമുള്ള മേഖലയില്‍ ഇടപെടുന്നവര്‍ മടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന പെരുമാറ്റങ്ങളെ അതിലംഘിക്കുവാന്‍ വിനായകന്‍ കാണിക്കുന്ന ധൈര്യം എന്തുകൊണ്ടാണ് ആണഹന്തയും അശ്ലീലവുമായി വിലയിരുത്തപ്പെടുന്നത്?

സമൂഹമാധ്യമങ്ങള്‍ സ്വയം റിപ്പബ്ലിക്കുകളായി മാറുന്ന വര്‍ത്തമാനകാലത്ത് വ്യക്തിയുടെ സ്വകാര്യതയും അഭിരുചികളും വെല്ലുവിളി നേരിടുകയും പൊതുവിചാരണയ്ക്ക് വിധേയമാവുകയും ചെയ്യുന്നുവെന്നത് വസ്തുതയാണ്. സമൂഹത്തിലെ പ്രബലവും വ്യവസ്ഥാപിതവുമായ അധികാരബന്ധങ്ങളെ ചോദ്യം ചെയ്യാനും, പാര്‍ശ്വവല്‍കൃതസമൂഹങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെ ജനാധിപത്യപരമായ സംവാദങ്ങളുടെ ഭാഗമാക്കാനും കഴിയുന്നതരത്തില്‍ അത് വികസിച്ചത് ഗുണപരമായ മാറ്റമാണ്. അമേരിക്കയുള്‍പ്പെ ടെയുള്ള വികസിത രാജ്യങ്ങളില്‍ ഉയര്‍ന്നുവരികയും പിന്നീട് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടരുകയും ചെയ്ത മീ ടു കാമ്പയിനുകള്‍ക്കൊക്കെ നമ്മുടെ സാമൂഹിക- ലൈംഗികബന്ധങ്ങളിലെ അധികാരത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിര്‍വചനങ്ങളിലേക്കും വിശകലനങ്ങളിലേക്കും കടക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും പറയാം.

ലൈംഗിക- ലിംഗസംവാദങ്ങള്‍ക്ക് ചലനാത്മകമായ ദൃശ്യത കൈവരിച്ചതില്‍ ഇത്തരം കാമ്പയിനുകള്‍ക്കും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും ഗൗരവമായ പങ്കുണ്ടെന്ന കാര്യവും നിഷേധിക്കാനാവില്ല. പക്ഷെ, എല്ലാത്തരം ചര്‍ച്ചകളെയും നിര്‍ണ്ണയിക്കുന്ന യോജിപ്പും വിയോജിപ്പുകളും ഇക്കാര്യത്തിലുമുണ്ടെങ്കിലും അവയ്ക്ക് കിട്ടുന്ന പ്രാമാണികതയും അദൃശ്യതയും പഴയ അധികാരമേഖലയെ നിര്‍ലജ്ജമായി ഉറപ്പിക്കുന്നതാണെന്ന് കാണാം. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന സിനിമയുടെ പ്രചരണത്തിനു
വേണ്ടിയുള്ള പത്രസമ്മേളനവും അതില്‍ നടന്‍ വിനായകന്‍ നടത്തിയ ‘പ്രകോപന’പരമായ പ്രസ്താവനകളും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഇക്കാര്യങ്ങള്‍ വിശദീകരിക്കാനുള്ള സന്ദര്‍ഭമായി മാറിയെന്നതാണ് വസ്തുത.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.