DCBOOKS
Malayalam News Literature Website

ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി

വിമീഷ് മണിയൂരിന്റെ പുതിയ കവിതാസമാഹാരമാണ് ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി. പ്രപഞ്ചത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ചില വേറിട്ട കാഴ്ചകളെ ഏറെ ചിന്തിപ്പിച്ചുകൊണ്ട് പറഞ്ഞുവെയ്ക്കുകയാണ് വിമീഷ് മണിയൂര്‍ തന്റെ കവിതകളിലൂടെ. ഒരേകാലത്തില്‍ തന്നെ പലമകളെ തൊട്ടുപോകുന്ന കവിതകളാണ് ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി.

തന്റെ കവിതയുടെ താക്കോല്‍വാചകം പോലെ വിമീഷെഴുതുന്നു. അതില്‍ ആധുനിക കോവ്യഭാവുകത്വത്തിന്റെ വിടുതലും പുത്തന്‍ കവിതയുടെ തലക്കുറിയുമടങ്ങുന്നു. താന്‍ ജനിക്കും മുന്‍പുള്ള ലോകത്തിന്റെ തിരക്ക് അപാരമായിരുന്നു. തന്നെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പരുവപ്പെട്ട ലോകത്തിന്റെ പണിത്തിരക്കുകളെ എഴുതുന്ന കവിതയില്‍ കവി ആഹ്ലാദഭരിതനാണ്. വിമീഷ് മണിയൂര്‍ ആ എതിരേറ്റത്തെ എഴുതുന്നു. അങ്ങനെ അയാളുടെ കവിത രണ്ടടി പിന്നോട്ടുവെക്കുമ്പോള്‍ ഒരടി മുന്നോടേടായുന്ന മാവോവേഗത്തില്‍ സമകാലികമാവുന്നുയെന്ന് അവതാരിക സുധീഷ് കോട്ടേമ്പ്രം എഴുതുന്നു.

റേഷന്‍ കാര്‍ഡ്, ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍, എന്റെ നാമത്തില്‍ ദൈവം തുടങ്ങിയവയാണ് മറ്റു കവിതകള്‍. കവിതകള്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

 

Comments are closed.