DCBOOKS
Malayalam News Literature Website

വിളവെടുപ്പ് 2020; പോയവര്‍ഷം പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളും ഒറ്റ ക്ലിക്കില്‍!

അപ്രതിക്ഷിതമായെത്തിയ മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ഡൗണുമൊക്കെ പുത്തന്‍ അനുഭവങ്ങളും ഒപ്പം പുതിയ ജീവിതചര്യകളുമൊക്കെ പോയ വര്‍ഷം ലോകത്തിന് സമ്മാനിച്ചു. ശരീരം കൊണ്ട് അകന്നിരുന്ന 2020-ല്‍ ഭൂരിഭാഗവും മനസ്സിന്റെ സന്തോഷത്തിന് കൂട്ടുപിടിച്ചത് പുസ്തകങ്ങളെയായിരുന്നു. സമയക്കുറവ് മൂലം നഷ്ടപ്പെട്ടു തുടങ്ങിയ വായനാശീലത്തെ പലരും പൊടിതട്ടിയെടുത്ത് കൂടുതല്‍ ഉഷാറാക്കിയ വര്‍ഷം. മഹാമാരിയ്ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയിലും പോയവര്‍ഷവും ഡിസി ബുക്‌സ് നിരവധി പുസ്തകങ്ങളാണ് വായനക്കാരിലെത്തിച്ചത്. 2020-ല്‍ പുറത്തിറങ്ങിയ കൃതികളെക്കുറിച്ച് അടുത്തറിയാനും വാങ്ങാനും വായിക്കാനും ഡിസി ബുക്‌സ് ഒരുക്കുന്ന ‘വിളവെടുപ്പ്’ ആരംഭിച്ചു.

നോവലുകള്‍, വികെഎന്‍ റീപാക്ക്ഡ്, കുട്ടികള്‍ക്ക് ആസ്വദിക്കാവുന്ന പ്രസിദ്ധരുടെ കഥകള്‍, യാത്രാപുസ്തകങ്ങള്‍, ചരിത്രകൃതികള്‍, ശാസ്ത്രകൃതികള്‍, കവിതകള്‍, കഥാസമാഹാരങ്ങള്‍, പഠനങ്ങള്‍, ജീവിതകഥകള്‍, സെല്‍ഫ് ഹെല്‍പ്, വിവര്‍ത്തനകൃതികള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലായി 2020-ല്‍ പ്രസിദ്ധീകൃതമായ കൃതികളെ വിളവെടുപ്പിലൂടെ വിശദമായി അറിയാം.

പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.