DCBOOKS
Malayalam News Literature Website

വിക്രം സേത്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നവംബര്‍ എട്ടിന് എത്തുന്നു

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റും കവിയുമായ വിക്രം സേത്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ സംവദിക്കാനെത്തുന്നു. നവംബര്‍ എട്ടാം തീയതി വെള്ളിയാഴ്ച ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഇന്റലെക്ച്വല്‍ ഹാളില്‍ വൈകിട്ട് 7.30 മുതല്‍ 8.45 വരെയാണ് പരിപാടി. കഴിഞ്ഞ ദിവസം യു.എ.ഇയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള സെഷനില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

പദ്മശ്രീ പുരസ്‌കാരം, സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രവാസി ഭാരതീയ സമ്മാന്‍, ഡബ്ല്യു.എച്ച്.സ്മിത്ത് ലിറ്റററി അവാര്‍ഡ്, ക്രോസ്സ്‌വേഡ് ബുക്ക് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള വിക്രം സേത്തിന്റെ എട്ടു കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

എഴുത്തുകാര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്: വിക്രം സേത്ത്

Comments are closed.