DCBOOKS
Malayalam News Literature Website

ജൂലിയൻ മാന്റിൽ എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥ ‘”വിജയം സുനിശ്ചിതം ‘

“The Monk Who Sold His Ferrari” റോബിൻ ശർമ്മയുടെ 60 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ്. ഇതിന്റെ മലയാള പരിഭാഷയാണ് “വിജയം സുനിശ്ചിതം.”
പ്രശസ്തനായ ജൂലിയൻ മാന്റിൽ എന്ന അഭിഭാഷകന്റെ ജീവിതകഥയിലൂടെ ആത്മീയ ഔന്നത്യത്തിലൂടെ ശാന്തിയും സമാധാനവും ഐശ്വര്യവും നേടിയെടുക്കുന്നതിനെക്കുറിച്ചാണ് റോബിൻ ശർമ്മ പറയുന്നത്.

7 അക്ക വരുമാനം പറ്റുന്ന ഒരു അഭിഭാഷകൻ, ഇറ്റാലിയൻ കോട്ടു പോലും 3000 ഡോളറിന്റേത്. നഗരത്തിൻ ഏറ്റവും പ്രഗത്ഭർ താമസിക്കുന്നിടത്ത് വലിയ വസതി .സ്വന്തമായി ഫെറാറി കാർ. പ്രശസ്തി, സമ്പത്ത്, എല്ലാം കൂടിയപ്പോൾ അതിനോടെല്ലാം ആർത്തിക്കുടിയപ്പോൾ കുടംബ ബന്ധം ശിഥിലമായി. മദ്യവും മദിരാക്ഷിയുമായി സൗഹൃദത്തിലായി. പണത്തിന് വേണ്ടി ഏത് നിഷ്ഠൂര കേസ്സിലും ഹാജരായി. കോടതികളിൽ എതിർ കക്ഷികളെ അപമാനിച്ചും പരിഹസിച്ചും ജൂലിയൻ തിളങ്ങിക്കൊണ്ടിരുന്ന കാലം. 53 വയസ്സ് മാത്രം പ്രായമുള്ള ജൂലിയൻ വയറ് ചാടി 70കാരന്റെ പ്രകൃതത്തിലായി. കണ്ണുകൾ ഉറക്കം നഷ്ടപ്പെട്ട് ക്ഷീണിച്ചു. പോളകൾ കറുത്ത് തടം കെട്ടി. കിതപ്പും തളർച്ചയുമെല്ലാം അയാളെ ഒരു വൃദ്ധനാക്കി.

Robin S Sharma-Vijayam Sunischithamഒരു ദിവസം കേസ് വാദിച്ചുകൊണ്ടിരിക്കേ ജൂലിയൻ കോടതിയിൽ ബോധരഹിതനായി വീഴുന്നു. ഹോസ്പിറ്റലിൽ ഡോക്ടർ ജൂലിയന്റെ ഹൃദയത്തിന്റെ ദുർബലത ബോധ്യപ്പെടുത്തുകയാണ്. ജൂലിയൻ തന്റെ വിശാലമായ പ്രൊഫഷണൽ ലോകം വിടുകയാണ്. തന്റെ ഹെലികോപ്ടർ, വസതി, ചുവന്ന ഫെറാറി കാർ എല്ലാം വിറ്റ് ജൂലിയൻ ഇന്ത്യയിലേക്ക് പോകുന്നു. ജൂലിയൻ സ്കോളർഷിപ്പ് നൽകി നിയമം പഠിപ്പിച്ച, അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന ജോൺ കഥ പറയുന്ന രൂപത്തിലാണ് റോബിൻ ശർമ്മ ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മൂന്നോ നാലോ വർഷത്തിന് ശേഷം ജോൺ തന്റെ തിരക്കേറിയ ഒരു ദിവസത്തിനൊടുവിൽ ഓഫീസ്
വിടാനൊരുങ്ങുവേ, അപ്പോയ്മെന്റ് എടുക്കാതെ വന്ന ഒരു കക്ഷിയെ കാണാൻ നിർബന്ധിതനാകുന്നു. മുപ്പത് വയസ്സുള്ള ഒരു സുന്ദരനും ഊർജ്ജസ്വലനുമായ ഒരു യുവാവ്, അവന്റെ കണ്ണിലെ തേജസ്സ്, മുഖത്തെ ശാന്തത ജോണിനെ അത്ഭുതപ്പെടുത്തി.
“ജോൺ ഇങ്ങനെയാണോ നിന്റെ കക്ഷികളോട് പെരുമാറാൻ ജൂലിയൻ മാന്റിൽ എന്ന നിന്റെ ബോസ് നിന്നെ പഠിപ്പിച്ചത്.”

ആ ശബ്ദം ജൂലിയനെ തിരിച്ചറിയുവാൻ ജോണിനെ സഹായിച്ചു.
53 വയസ്സുകാരൻ 70 വയസ്സിന്റെ രൂപം കോടതിയിലെ വീഴ്ച എല്ലാം ഒരിക്കൽ കൂടി ജോൺ കണ്ടു.
ഇപ്പോഴിതാ 30 വയസ്സുള്ള യുവാവായ ജൂലിയൻ. ജൂലിയൻ ജോണിനോട് രഹസ്യം വെളിപ്പെടുത്തുന്നു.ഇന്ത്യയിലെ ആത്മിയ നിഗൂഢത, ഹിമാലയത്തിലെ യോഗികൾ, ശിവാന എന്ന ഹിമാലയത്തിലെ യോഗികളുടെ പ്രത്യേക രാജ്യത്തെക്കുറിച്ചും അവിടത്തെ തനിക്ക് ലഭിച്ച ശിക്ഷണത്തെക്കുറിച്ചു പറയുന്നു. അതറിയാൻ പുസ്തകം വായിക്കുകയാണ് നല്ലത്.

പുസ്തകം 50 ശതമാനം വിലക്കുറവില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിവരങ്ങള്‍ക്ക് കടപ്പാട്; പുസ്തകക്കട ഫേസ്ബുക്ക് പേജ്

Comments are closed.