DCBOOKS
Malayalam News Literature Website

കഠിനാദ്ധ്വാനം വഴി കൈവരിക്കുന്ന നേട്ടം നമുക്ക് അഭിമാനം പകരും!

 

ബി.എസ്.വാരിയരുടെ ‘വരൂ, വിജയത്തിലേക്ക് കുതിക്കാം’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ജീവിതവിജയം ആഗ്രഹിക്കാത്തവരില്ല. പക്ഷേ, വിജയം നേടാന്‍ എന്തെല്ലാം ചെയ്യണം,
മനോഭാവം എങ്ങനെയായിരിക്കണം, മഹാവിജയങ്ങള്‍ നേടിയവര്‍ സ്വീകരിച്ച മാര്‍ഗങ്ങളേവ, അവയില്‍ നമ്മുടെ സാഹചര്യത്തില്‍ സ്വീകരിക്കാവുന്നവയേവ എന്നെല്ലാം കണ്ടെത്താനും കണ്ടെത്തിയാല്‍തന്നെ അവയനുസരിച്ച് പ്രയത്‌നിക്കാനും നമ്മില്‍ പലര്‍ക്കും
Textവിമുഖതയാണ്. ഈ സമീപനം മാറ്റിയാല്‍ യുദ്ധം പകുതി ജയിച്ചു.

കണ്ണടച്ചുതുറക്കുന്ന വേഗത്തിലോ ഇരുട്ടിവെളുക്കുന്ന നേരത്തിലോ ഒരു വിജയവും നേടാന്‍ ആര്‍ക്കും കഴിയില്ല. ലക്ഷ്യബോധം, ദീര്‍ഘകാല ആസൂത്രണം, നിരന്തരപ്രയത്‌നം,
ചെയ്യുന്ന പ്രവൃത്തിയില്‍ ഏകാഗ്രത, സമര്‍പ്പണബുദ്ധി, തെറ്റില്‍നിന്നു പഠിക്കാനുള്ള സന്നദ്ധത, തിരിച്ചടികളില്‍ തളരാത്ത ഇച്ഛാശക്തി, ഉറച്ച ആത്മവിശ്വാസം എന്നിവ വിജയത്തിലെത്തിക്കുന്ന ഘടകങ്ങളാണ്. ഇവയെല്ലാം എനിക്കുണ്ടോയെന്ന സംശയം വേണ്ട. ഇവയുടെയെല്ലാം അംശങ്ങള്‍ ആരിലുമുണ്ട്. മനസ്സുവച്ചാല്‍ ഇവയെ പുഷ്ടിപ്പെടുത്തി, ക്ഷമയോടെ ജീവിതത്തില്‍ പകര്‍ത്താന്‍
ആര്‍ക്കും കഴിയും. പ്രശസ്ത ഹോളിവുഡ് നടി ഓഡ്രേ ഹെപ്‌ബേണ്‍ പറഞ്ഞതിങ്ങനെ: ഒന്നും Impossible അല്ല. ആ വാക്കുതന്നെ I’m possible  എന്നല്ലേ? സ്വന്തം ശക്തിദൗര്‍
ബല്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടാവണം വിജയത്തിലേക്കുള്ള പാതയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. തുടക്കത്തിലേ ലക്ഷ്യം നിര്‍വചിക്കുന്നതു പ്രധാനം. ചെറിയ വിജയങ്ങളില്‍ അഹങ്കരിക്കുകയോ അതിരുകവിഞ്ഞ്
ആഹ്ലാദിക്കുകയോ വേണ്ട. വീണു കിടക്കുന്ന മരത്തില്‍ കയറി മേനി നടിച്ച ആമയെപ്പോലെ. തീരെക്കുറഞ്ഞ പ്രയത്‌നംവഴിയുള്ള നേട്ടങ്ങള്‍ക്കു വലിയ വിലയില്ല. നേരേമറിച്ച് കഠിനാദ്ധ്വാനംവഴി കൈവരിക്കുന്ന നേട്ടം നമുക്ക് അഭിമാനം പകരും. അതിലും
വലിയ നേട്ടങ്ങള്‍ സ്വായത്തമാക്കണമെന്നു ചിന്തിക്കാനും അതു വഴിനല്‍കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.