DCBOOKS
Malayalam News Literature Website

വാരഫലം ; 2018 ഫെബ്രുവരി 4 മുതല്‍ 10 വരെ


അശ്വതി
ശാസ്ത്രജ്ഞര്‍ക്കും സയന്‍സ് സംബന്ധമായി പഠിക്കുന്നവര്‍ക്കും അനുകൂലമായ അവസരമാണ്. റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് ബിസിനസ് മന്ദഗതിയിലായിരിക്കും. സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തം വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. വിചാരിക്കാത്ത ചില ആളുകളില്‍ നിന്നു പ്രശ്‌നങ്ങള്‍ വരാം. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും തടസ്സപ്പെട്ടുപോകാം.

ഭരണി
അധ്യാപകവൃത്തിക്കായി പരീക്ഷ എഴുതുന്നവര്‍ക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവധി വേണ്ടി വരും. ഔദ്യോഗിക പരിശീലനത്തിന് അന്യദേശയാത്ര പുറപ്പെടും. ഏതു കാര്യത്തില്‍ ഇടപെടുമ്പോഴും ഏറെ ജാഗ്രത വേണം. മനസന്തോഷകരമായ കാര്യങ്ങള്‍ ഏറെ ഉണ്ടാവാനിടയുണ്ട്. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

കാര്‍ത്തിക
ജീവിതത്തില്‍ ഗൗരവമായ സ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം. പെട്ടെന്നുള്ള കോപം നിമിത്തം പരുഷമായി സംസാരിക്കും. ചിട്ടി, ബാങ്ക് മുതലായ സ്ഥാപനങ്ങളില്‍ വരുമാനം അധികരിക്കും. ഗൗരവമുള്ള സ്ഥാനം ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ചെയ്യുന്ന പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും. ജോലിസ്ഥലത്തായാലും വീട്ടിലായാലും മനസിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും.

രോഹിണി
സ്വയം പ്രയത്‌നിച്ചു ജീവിതപുരോഗതിയുണ്ടാകും. വ്യാപാരം, സ്വന്തമായി മറ്റു തൊഴിലുകള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം ലഭ്യമാകും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. മനസിന്റെ സമതുലനത്തിലൂടെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാന്‍ കഴിയും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

മകയിരം
മാതാവിനോടു സ്‌നേഹമായിരിക്കുമെങ്കിലും സഹോദരസ്‌നേഹം കുറയും. സ്വന്തമായി കോണ്‍ട്രാക്റ്റ് പോലയെുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് അല്‍പം തടസ്സം അനുഭവമാകും. മാതാപിതാക്കളുടെ അനുമതിയോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ജോലിയില്‍ വിചാരിക്കാത്ത ചില കുഴപ്പങ്ങള്‍ അനുഭവപ്പെട്ടെന്നുവരാം. കാര്‍ഷികമേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. കരാര്‍ ജോലി സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്.

തിരുവാതിര
പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. മധുരമായ സംസാരത്താല്‍ അന്യരെ വശീകരിക്കും. അര്‍ഹമായ അംഗീകാരം കിട്ടുന്നതിനാല്‍ ആത്മസംതൃപ്തി കൈവരും. സാമ്പത്തികകാര്യങ്ങളിലും പുതിയ ഉണര്‍വ് അനുഭവപ്പെടും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും.

പുണര്‍തം
ഭാഗ്യാനുഭവങ്ങള്‍ അടിക്കടി വന്നുചേരും. ചില സമയങ്ങളില്‍ അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പദവി ഉയര്‍ച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. നിശ്ചിതയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് വ്യതിചലനം വന്നുചേരും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

തിരുവോണം
തീര്‍ഥാടനം, ക്ഷേത്രദര്‍ശനം എന്നിവയ്ക്കുള്ള സന്ദര്‍ഭം വന്നുചേരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പദവി ഉയര്‍ച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഗൃഹനിര്‍മാണകാര്യങ്ങള്‍ ഇച്ഛയ്ക്കനുസരിച്ച് പുരോഗതി പ്രാപിക്കും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ ഉണ്ടാകുന്നതാണ്. കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.

പൂയം
കാര്‍ഷിക വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. സുഹൃത്തുക്കളാല്‍ പലവിധ നന്മകള്‍ ഉണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടിവരും. അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. വേണ്ടപെട്ടവരുമായി കലഹം അവിചാരിത ധനനഷ്ടം എന്നിവ ഉണ്ടായേക്കും.

ആയില്യം
കുടുംബത്തില്‍ നിന്നു മാറിത്താമസിക്കാന്‍ ഉചിതമായ അവസരമാണ്. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. സ്വയം പര്യാപ്തത ആര്‍ജിക്കും. ജോലികാര്യങ്ങളില്‍ മെല്ലെപ്പോക്ക് അനുഭവപ്പെടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. ആത്മബന്ധങ്ങളില്‍ തെറ്റിദ്ധാരണകളും പ്രണയപരാജയവും ഉണ്ടായേക്കാം.

മകം
പലരുമായി സ്വരച്ചേര്‍ച്ചക്കുറവുണ്ടാകും. കഠിനമായ വാക്കുകള്‍ പറയുകയും ചെയ്യും. വ്യാപാര സംബന്ധമായ ജോലിക്ക് പരിശ്രമിക്കാവുന്നതാണ്. ചിട്ടി സ്ഥാപനങ്ങളില്‍ തിരികെ ലഭിക്കാനുള്ള കുടിശിക ലഭിക്കുന്നതാണ്. മാതൃകാപരമായ സമീപനം അനുകൂല സാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാതെ വരും.

പൂരം
അടിക്കടി അലച്ചില്‍ വരാനിടയുണ്ട്. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. വിദ്യയും വിജ്ഞാവും പ്രവര്‍ത്തനതലത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. സല്‍കര്‍മങ്ങള്‍ക്കും ധര്‍മപ്രവൃത്തികള്‍ക്കും ധനം ചെലവഴിക്കും. നിയമപരമായ കാര്യങ്ങളില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് മാറാന്‍ സാധിക്കും.

ഉത്രം
പിതാവിനു രോഗവും മറ്റു വൈഷമ്യങ്ങളും വരാനിടയുണ്ട്. മേലധികാരിയുടെ താല്‍പര്യത്താല്‍ അധികച്ചുമതല ഏറ്റെടുക്കേണ്ടതായി വരും. ചെലവ് അനിയന്ത്രിതമാകുകയും കടം വങ്ങേണ്ടുന്ന അവസരങ്ങള്‍ വരുകയും ചെയ്യും. വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും.

അത്തം
അന്യര്‍ക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും. പൊതുമേഖലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു സഹപ്രവര്‍ത്തകരാല്‍ പലവിധ നഷ്ടങ്ങള്‍ വരാനിടയുണ്ട്. ഇന്റര്‍വ്യൂ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും. സഹായികളുടെ സന്മനോഭാവം പ്രതിസന്ധിക്കു നിവൃത്തിയായിത്തീരും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും.

ചിത്തിര
പഠിച്ച വിഷയത്തോടനുബന്ധമായ ജോലി ലഭിക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഷ്ട്ടപ്പെടും. തടി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. വിട്ടുവീഴ്ചാമനോഭാവത്താല്‍ വസ്തു തര്‍ക്കം പരിഹരിക്കുവാന്‍ സാധിക്കും.

ചോതി
സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവര്‍ക്കു ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും. കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങുവാന്‍ തീരുമാനിക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് നേട്ടങ്ങള്‍ കൈവരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തടസ്സപ്പെട്ട് കിടന്നിരുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനിടയാകും.

വിശാഖം
ഉന്നതനിലവാരത്തിലുള്ള വിജയസാധ്യത വിദ്യാര്‍ഥികള്‍ക്കു ലഭ്യമാകും. അനുയോജ്യമല്ലാത്ത പ്രവൃത്തികള്‍ ചെയ്യും. പിതാവിനാല്‍ പലവിധ വൈഷമ്യങ്ങള്‍ വരാനിടയുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനവസരമുണ്ടാകും. ഫലപ്രദമായ ഔഷധസേവ കൊണ്ട് രോഗ വിമുക്തി ഉണ്ടാകും. ഔദ്യോഗിക രംഗത്ത് അത്യദ്ധ്വാനത്തിനും ശിക്ഷണനടപടികള്‍ക്കും സാധ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും.

അനിഴം
സ്വന്തമായി സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് അധികം വരുമാനം ലഭ്യമാകും. കാര്‍ഷിക വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. വലിയ പ്രോജക്ടുകള്‍ ഏറ്റെടുത്തു ചെയ്തുതീര്‍ക്കും. ബിസിനസില്‍ നിന്നും ഉണ്ടായ കടബാദ്ധ്യതകള്‍ മറികടക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. കൊടുത്തുതീര്‍ക്കേണ്ട സാമ്പത്തിക ഇടപാടുകള്‍ മനസ്വസ്ഥത കെടുത്തും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

തൃക്കേട്ട
സന്താനങ്ങള്‍ക്ക് ഉദ്യോഗത്തിനും വിവാഹത്തിനും പരിശ്രമിക്കാം. ആത്മാര്‍ഥതയുള്ള ഉപദേശകര്‍ ലഭ്യമാകും. കുടുംബത്തില്‍ നിന്നു മാറിതാമസിക്കാനുള്ള സന്ദര്‍ഭം വന്നുചേരും. കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. പൊതുവെ എല്ലാ രംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. വാഹന യാത്രാവേളകള്‍ പലതും അസുഖകരമായിത്തീരും.

മൂലം
ദമ്പതികളില്‍ ഐക്യവും പരസ്പര വിശ്വാസവും ഉണ്ടാകും. വലിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് ചെയ്തുതീര്‍ക്കും. അല്‍പകാലമായി രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്ക് രോഗം കുറയുന്നതാണ്. പൊതുവെ അനുകൂലമായ അനുഭവങ്ങള്‍ പലതും ഉണ്ടാകും. സര്‍ക്കാര്‍ സംബന്ധമായ ജീവിതമാര്‍ഗങ്ങള്‍ സ്ഥിരപ്പെടുത്തിക്കിട്ടുന്നതാണ്. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികക്ലേശം അനുഭവപ്പെടും.

പൂരാടം
ഉന്നതസ്ഥാനലബ്ധിക്കും പ്രശംസയ്ക്കും അര്‍ഹരാകും. സഹോദരങ്ങളാല്‍ പലവിധ ദുഃഖങ്ങള്‍ ഉണ്ടാകും. എതിരാളികളാലും മോഷ്ടാക്കളാലും ഭയം അനുഭവപ്പെടുന്നതാണ്. അസുഖങ്ങള്‍ക്ക് വിദഗ്ധ പരിശോധന വേണ്ടിവരും. ജോലിയില്‍ അനുകൂലമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും. പലതരത്തിലുള്ള അസ്വസ്ഥതകള്‍ നേരിടേണ്ടതായി വരും.

ഉത്രാടം
കുടുംബ അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അല്‍പം തടസ്സം നേരിടും. കൃഷി, വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. അശ്രാന്തപരിശ്രമത്താല്‍ തൊഴില്‍പരമായ അനിശ്ചിതാവസ്ഥകള്‍ പരിഹരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഏറെക്കാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

അവിട്ടം
കാര്‍ഷിക മേഖലയില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. ചിട്ടി, ബാങ്ക് മുതലായ സ്ഥാപനങ്ങളില്‍ തിരികെ കുടിശിക ലഭിക്കാനുള്ളതു ലഭ്യമാകും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിണന നല്‍കും. ജോലിരംഗത്തും വീട്ടുകാര്യങ്ങളില്‍ മന്ദത അനുഭവപ്പെടും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും.

ചതയം
കുടുംബാഭിവൃദ്ധിയുണ്ടാകും. സ്വന്തമായി സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് അധിക ജോലികള്‍ ലഭ്യമാകും. കാര്‍ഷിക വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. ആശ്രാന്ത പരിശ്രമത്താല്‍ ആഗ്രഹസാഫല്യമുണ്ടാകും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കഴിവുകള്‍ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കും.

പൂരുരുട്ടാതി
അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടും. സ്ഥലം മാറിത്താമസിക്കാനുള്ള അവസരം വന്നുചേരും. നിര്‍വാഹക ചുമതല ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. സാമ്പത്തിക നേട്ടത്തിന്റെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. ചില ചുമതലകള്‍ മക്കളെ ഏല്പിക്കുവാന്‍ തീരുമാനിക്കും.ജോലിരംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കാവുന്ന നല്ല അവസരങ്ങള്‍ തുറന്നുകിട്ടും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും.

ഉത്രട്ടാതി
പിതൃഭൂസ്വത്ത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു കാര്യസാധ്യതയുടെ സന്ദര്‍ഭം കാണുന്നു. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയുകയും. മനസിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. ചെലവു കൂടുമെങ്കിലും ജോലിയിലും വീട്ടിലും നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും. പവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഴിയും.

രേവതി
ദമ്പതികളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയുണ്ട്. തൊഴില്‍ സംബന്ധമായി പഠിക്കുന്നവര്‍ക്ക് ക്യാമ്പസ് സെലക്ഷന്‍ ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പണി ചെയ്തു വരുന്ന ഗൃഹം വാങ്ങുവാന്‍ ധാരണയാകും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. വിദ്യാഭ്യാസകാര്യത്തില്‍ അഭൂതമായ പുരോഗതി പ്രതീക്ഷിക്കാം. സഹായികളില്‍നിന്നും വിപരീതഫലത്തിന് സാധ്യത കാണുന്നു.

 

 

Comments are closed.