DCBOOKS
Malayalam News Literature Website

വാന്‍ഗോഗ് കവിതകള്‍

ജനുവരി ലക്കം പച്ചക്കുതിരയില്‍

വിവര്‍ത്തനം: മാങ്ങാട് രത്‌നാകരന്‍

വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ചുള്ള കലാപുസ്തകങ്ങളുടെയും ജീവചരിത്രങ്ങളുടെയും നോവലുകളുടെയും കവിതകളുടെയും സിനിമകളുടെയും പ്രളയം ഒരു പ്രതിഭാസത്തില്‍ കുറഞ്ഞ് മറ്റൊന്നുമല്ല. ജീവിതകാലത്തെ (1853-1890) ദാരിദ്ര്യവും യാതനയും വച്ചുനോക്കുമ്പോള്‍, ഒരു വിശേഷാല്‍ പ്രതിഭാസം.

വാന്‍ഗോഗ് –ലൊറീന്‍ നീഡെക്കര്‍

വാന്‍ഗോഗിനു കാണാമായിരുന്നു
മുത-
ലാളിത്തത്തില്‍
കറുപ്പിന്റെ
ഇരുപത്തി-ഏഴു
നിറഭേദങ്ങള്‍.

വാന്‍ഗോഗിന്റെ കിടക്ക-ജെയ്ന്‍ ഫ്‌ളാന്‍ഡേഴ്‌സ്

ഓറഞ്ചുനിറത്തില്‍
സിന്‍ഡറെല്ലയുടെ രഥം പോലെ,
അവന്‍
തറപ്പിച്ചുനോക്കിയപ്പോഴത്തെ
സൂര്യനെപ്പോലെ.
ഇടുങ്ങിയത്, അയാള്‍ തനിച്ചുറങ്ങുന്നു,
രണ്ടു തലയണകള്‍ക്കിടയില്‍
തിരിഞ്ഞും മറിഞ്ഞും,
അതവനെ നൃത്തവിരുന്നിലേക്ക്
ആടിയും കുലുങ്ങിയും
കൊണ്ടുപോകുന്നു.

പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.