DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കായി ‘വടക്കന്‍ കാറ്റിന്റെ സമ്മാനങ്ങള്‍’

ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ബി.മുരളി രചിച്ച കുട്ടികള്‍ക്കായുള്ള കഥാസമാഹാരമാണ് വടക്കന്‍ കാറ്റിന്റെ സമ്മാനങ്ങള്‍. കുട്ടികളുടെ ചിന്തകളെയും സങ്കല്പങ്ങളെയും പുതിയ ആകാശങ്ങളിലേക്കുയര്‍ത്തുന്ന എട്ടു കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഇതിലെ കഥകള്‍ വെറും കഥകള്‍ മാത്രമല്ല, ചുറ്റുമുള്ള ജീവിതാവസ്ഥകളോട് സര്‍ഗ്ഗാത്മകമായി ഇടപെടാനുള്ള ശേഷി കൂടി കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുന്നവയാണ്.

ഓടുന്ന തടിയന് ഒരു മുഴം മുമ്പേ, ടാക്‌സിക്കാറിലെ പ്രേതം, കഥയും പത്രോസും മുതലാളിയുടെ പൂച്ചയും, വടക്കന്‍കാറ്റിന്റെ സമ്മാനങ്ങള്‍, ഏറ്റവും നല്ല ചിത്രകാരന്‍, കടുവയും കലമാനും പരസ്പരം പേടിക്കാന്‍ കാര്യമെന്ത്?, എലിമാന്‍കുട്ടിക്കഥകള്‍, ഒറ്റച്ചെരിപ്പിട്ട കുട്ടി എന്നീ കഥകളാണ് കുട്ടികള്‍ക്കായി ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.

ബി.മുരളി: കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍, വിവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തന്‍. ഉമ്പര്‍ട്ടോ എക്കോ, പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും, കോടതിവരാന്തയിലെ കാഫ്ക, പ്രോട്ടോസോവ, ചെന്തീപോലൊരു മാലാഖ, ഹരികവൈശികം, കാമുകി, പഞ്ചമി ബാര്‍, രാഗനിബദ്ധമല്ല മാംസം, ബൈസിക്കിള്‍ റിയലിസം എന്നിവയാണ് പ്രധാന കൃതികള്‍. കഥയ്ക്കും ബാലസാഹിത്യത്തിനും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ബി.മുരളിയുടെ കൃതികള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.