DCBOOKS
Malayalam News Literature Website

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം വി എം ദേവദാസ് ഏറ്റുവാങ്ങി

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം വി എം ദേവദാസ് ഏറ്റുവാങ്ങി. മാര്‍ച്ച് 17നു തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്.

സാഹിത്യ വിഭാഗത്തിലാണ് വി എം ദേവദാസിന് പുരസ്‌കാരം ലഭിച്ചത്. അദ്ദേഹത്തിന്റെ  അനവന്‍ തുരുത്ത് എന്ന കൃതിക്കായിരുന്നു 50,000 രൂപയുടെ പുരസ്‌കാരം. രവിത ഹരിദാസിനും സാഹിത്യ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

 

Comments are closed.