DCBOOKS
Malayalam News Literature Website

ഓർമ്മ കൊണ്ട് തുറന്ന പ്രണയ വാതിലുകൾ കടന്ന് മ്യൂസിന്റെ ഉപ്പു തരിശ്!

മ്യൂസ് മേരിയുടെ ‘ഉപ്പുതരിശ്’ എന്ന കവിതാസമാഹാരത്തിന് അനിൽകുമാർ വടൂക്കര എഴുതിയ വായനാനുഭവം

ഓരോ യാത്രയിലും ടീച്ചർ കുറെ കഥകൾ കേൾക്കും ആ യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ നെഞ്ചകം നീറ്റുന്ന കുറെ കവിതയുണ്ടായിരിക്കും.  മിത്തും, പുരാവൃത്തവും, നാടോടി കഥകളും നാട്ടു വർത്തമാനവും ചേർത്തരച്ചാണ് പലപ്പോഴും മ്യൂസ് ടീച്ചർ കവിതയുണ്ടാക്കുന്ന്. അടുക്കളയും, വീടും, വീട്ടുമുറ്റവും പോലെ തന്നെ പ്രിയപ്പെട്ട നാട്ടുവഴികളിൽ എവിടെയോ ഒരാൾ ഒരു കവിതയുമായ് ടീച്ചറെ കാത്ത് നിന്നിരുന്നു.

വളരെ ലളിതമായി നാം ടീച്ചറെ വായിച്ച് കൊണ്ടിരിക്കുമ്പോൾ എന്ത് കൊണ്ടാണ് വല്ലാതെ വല്ലാതെ കുറെ വരികൾ ആധി പിടിപ്പിക്കുന്നതെന്ന് വായനക്കാരൻ ചോദിച്ചു കൊണ്ടിരിക്കുന്നു. ടീച്ചറുടെ ചില നിഗൂഡ മൗനങ്ങൾ നമ്മെ പലപ്പോഴും ആശ്‌ചര്യപ്പെടുത്തുന്നു.

ടീച്ചറുടെ കവിതകളിൽ കടന്ന് വരുന്ന പ്രണയ ബിംബളുടെ കണക്കെടുപ്പ് നടത്തിയാൽ അത് വല്ലാത്തൊരു കാഴ്ചയായിരിക്കും ഉമ്മയും, ചുണ്ടും, മുലകളും ചേർത്ത് വെച്ച് ചേർത്ത് വെച്ച് സ്ത്രൈണ ആത്മീയത നിറഞ്ഞ ഒരു വേദപുസ്തകമായ് ഇടക്കെല്ലാം അത് മാറാറുണ്ട്.

രണ്ട് പെമ്പിളമാരിൽ കത്തി കയറുന്ന കറുത്ത ഹാസ്യം ഒരു വി.കെ യെൻ വായനയുടെ സുഖം നമ്മുക്ക് തരുന്നുണ്ട്.
നേരം വെളുക്കുമ്പോൾ കാണുന്ന കാഴ്ചയിൽ ഉടുമുണ്ടില്ലാതെ കിടക്കുന്ന കുഞ്ഞാപ്പു ചേട്ടനെ കാണുമ്പോൾ പെമ്പിളകൾക്കൊപ്പം വായനക്കാരനെയും കുടുകുടാ ചിരിപ്പിക്കുന്നുണ്ട്.

മുണ്ടിക്കയം ഉണ്ടായ കഥയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താത്രി കുട്ടിയെ കാണാം. നാലു പേർ നാലു പേർ നാലു പേർ
പിന്നെയും നാലു പേർ മുണ്ടിയെ മിണ്ടാട്ടമില്ലാത്തോളാക്കുന്നു. പുലരും മുൻപവർ നാടുവിടുന്നു പിന്നെ മഴ കളവളെ
പൊതിഞ്ഞെടുക്കുന്നു. പുഴയമ്മ മുണ്ടിയെ കയത്തിലൊതുക്കുന്നു മുണ്ടി പെണ്ണൊരു കയമായി മാറി മുണ്ടിക്കയമായി മാറി.  നാലു പർ വന്നാലും മുണ്ടിക്കതു പുല്ലാണ്. എന്ന് പറയുന്ന മുണ്ടിയെ ആണധികാരത്തിന്റെ ദ്രംഷ്ടകൾ കുത്തി കയറ്റുമ്പോഴാണ് അവൻ ആഗ്രഹിച്ച മുണ്ടിക്കയമുണ്ടാകുന്നത്.

ഇത്തരം ഒരു കഥ തന്നെയാണ്. മിണ്ടാമഠത്തിനും പറയാനുള്ളത്. നിശബ്ദയായ് നടക്കുന്ന നല്ല പെൺകുട്ടികളാണ്
നല്ല കുട്ടികൾ എന്നാണല്ലോ നാട്ടുനടപ്പ്. ആ നാട്ടുനടപ്പിനെ ചോദ്യം ചെയ്യാൻ മറിയ കണ്ട വഴി നാല് കാശുണ്ടാക്കാൻ കഴിയുന്ന ഫോറിൻ മഠത്തിൽ ചേരാതെ എല്ലാവരെയും നിശബ്ദമായ് വെല്ല് വിളിച്ച് മിണ്ടാമഠത്തിൽ ചേരുക തന്നെയാണ്.
Textടീചറുടെ വരികൾ നോക്കൂ;i

മിണ്ടാതെ നടന്നു –
പോയിട്ടി ത്ര
നാൾ നന്നായി
നടന്നു വെന്നെ –
ല്ലാരും പറഞ്ഞു
കേട്ടവൾക്കെത്രയും
നല്ലതു
മിണ്ടാമഠമല്ലേ
മിണ്ടാത്ത
മണവാട്ടിയെ
മനസ്സമതം
കഴിക്കാൻ
കർത്താവിനു മിഷ്ടം
പിന്നാരുമൊന്നും മിണ്ടില്ലൊട്ടു
നേരം കടന്നുപോയി
പിറ്റേന്നു പുലർച്ചെ തന്നെ
മറിയക്കുട്ട്യേളമ്മ മിണ്ടാമഠത്തിപോയി.

ചേർത്തലയ്ക്കടുത്തുമായി ത്തറേ
ക്കൂടേ പോകുമ്പോ
മറിയക്കുട്ട്യേളമ്മ ചേർന്ന
മിണ്ടാ മഠം കാണാം.

മിണ്ടുന്നവർക്കുള്ള
താക്കീതാണ്
മിണ്ടാമഠം
മിണ്ടാതിരിക്കുന്നതും
ഒരു സമരായുധം തന്നെ …….

അന്തിമമായ ഇച്ഛകൾക്ക് ആവരണമണിഞ്ഞ്
കവി മാറിനിൽക്കുമ്പോൾ
ആരും അറിയാതിരിക്കാൻ വേണ്ടി വരിച്ച മൗനങ്ങൾ
മഴയായും
കാടായും
വെയിലായും
മരണമായും

പ്രണയത്തെ പുൽകുന്ന പ്രണയ കവിതകളുടെ കുത്തൊഴുക്ക് ഈ പുസ്തകത്തിനെ നനയ്ക്കുക മാത്രമല്ല കോരിയെടുക്കുകയും ചെയ്യുന്നുണ്ട്.

അതൃപ്തിയുടെ കനലുകൾ കോർത്ത് വെച്ച് കവിതയെഴുതാൻ പ്രാപ്തി നൽകിയപ്പോൾ ആയിരിക്കണം
ഉലയ്ക്കുന്ന പുസ്തകമായ് ഉപ്പു തരിശ് സാധ്യമായത്.

ഈ പുസ്തകത്തിലെ ഓരോ കവിതയും അതി കഠിനമായ വായനയ്ക്ക് വിധേയമാക്കേണ്ടതാണ്. വിസ്താര ഭയത്താൽ ഇടയ്ക്ക് വെച്ച് നിർത്തുന്നു.

ടീചറോട് സ്നേഹം കണ്ണീരുപ്പു കലർന്ന വാക്കുകൾ നൊമ്പരപ്പെടുത്തുന്നു ടീച്ചറെ.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.