DCBOOKS
Malayalam News Literature Website

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍

ദില്ലി: കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച രവി, പതിനഞ്ചു വര്‍ഷത്തോളമായി ഒളിവിലായിരുന്നു.

എന്നാല്‍ പൂജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പൂജാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ കവര്‍ച്ച-കൊലപാതക കേസുകളില്‍ പ്രതിയാണ് രവി പൂജാരി. അധോലോക നേതാക്കളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കൊപ്പം പൂജാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ ഇടനിലക്കാരെ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രവി പൂജാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Comments are closed.