DCBOOKS
Malayalam News Literature Website

മുത്തലാഖ് വിരുദ്ധബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി മുത്തലാഖ് വിരുദ്ധബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. അവതരണത്തെ എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസിനെ ശബ്ദവോട്ടില്‍ സഭ തള്ളി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്!ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാല്‍ ബില്‍ മതവിശ്വാസത്തിന്റേതല്ല സ്ത്രീകളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിന് വിധേയയാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യക്ക് കോടതിയോട് ആവശ്യപ്പെടാം.

അതേസമയം, വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കരട് തയ്യാറാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Comments are closed.