DCBOOKS
Malayalam News Literature Website

യാത്രകളിലറിഞ്ഞ ചരിത്രത്തിലെ തമാശകൾ

അത്ഭുതങ്ങൾ തേടിയാണ് തന്റെ യാത്രയെന്നും അത്ഭുതങ്ങൾ സന്തോഷം മാത്രമല്ല നൽകുന്നതെന്നും സന്തോഷ്‌ ജോർജ് കുളങ്ങര. കെ എൽ എഫ് ന്റെ മൂന്നാംദിനത്തിൽ ബൈജു എൻ. നായരുമായുള്ള സംവാദത്തിലായിരുന്നു അദ്ദേഹം. യുദ്ധത്തിൽ പരാജയപ്പെട്ടവനെ എപ്പോളും ഓർക്കുന്നു. അത് ചരിത്ര ശേഷിപ്പുകളായി സൂക്ഷിക്കുന്നുവെന്ന് സന്തോഷ്‌ ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു.

നന്മ ചെയ്തവർ എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ഓർമിക്കപ്പെടുന്നു എന്നും തന്റെ  യാത്രയെക്കുറിച്ചും ദക്ഷിണാഫ്രിക്കൻ യാത്രയെക്കുറിച്ചും വിശദീകരിച്ചു. ഒരു സഞ്ചാരി ഒരു രാജ്യത്തെ ഓർക്കുന്നത് ആ രാജ്യം തന്നോടെന്ത് ചെയ്തു എന്നതിലല്ല ആ രാജ്യത്തെ മനുഷ്യരെക്കുറിച്ചും അവരുടെ ഭക്ഷണത്തെ കുറിച്ചും അവിടത്തെ പരമ്പര്യത്തെ കുറിച്ചുമാണ്. ലോകത്തിലെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കപ്പെടണമെന്നും പുതുതലമുറ അതിനെ അന്വേഷിച്ചു കണ്ടെത്തണമെന്നും സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞു. യാത്രകളിലെ രസകരമായ അനുഭവങ്ങളും കൗതുകം ഉണർത്തുന്ന കാഴ്ചകളെ പറ്റിയും സെഷനിൽ സംവദിച്ചു.  ഇന്ത്യക്കാർ എല്ലായിടത്തുമുണ്ട്. താൻ അവരെ അന്വേഷിച്ചു പോവാറില്ല കണ്ടെത്തലാണ് എന്നും ഹംപി ഇന്ത്യയിൽ പുനഃസൃഷ്ടിച്ചാൽ അത് ചരിത്രത്തിൽ ഇടം നേടുമെന്നും ലോകത്തിൽ കഠിനാധ്വാനം ചെയ്യുന്നവർ ചൈനക്കാർ ആണെന്നും സന്തോഷ്‌ ജോർജ് പറഞ്ഞു. ബൈജു എൻ നായരുടെ പുതിയ പുസ്തകം ‘യുക്രൈൻ-തായ്‌വാൻ’ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.

Comments are closed.