DCBOOKS
Malayalam News Literature Website

വെളിപാട് പുസ്തകം

മെയ് ലക്കം പച്ചക്കുതിരയില്‍

റോസി തമ്പി

ഈജിയന്‍ കടലില്‍ ഏകദേശം ഒരു ദിവസം കൊണ്ട് ചുറ്റി നടക്കാവുന്ന ഒരിടം. അതാണ് പത്മോസ്.വെളിപാട് പുസ്തകം വായിച്ച ഒരാള്‍ക്ക് അവിടെ കടലില്‍ നിന്നു കയറി വരുന്ന മൃഗവും, വാനമേഘങ്ങളില്‍ നിന്നിറങ്ങി വരുന്ന മനുഷ്യപുത്രനും സ്വഭാവികമായി ദര്‍ശിക്കപ്പെടും. നാം വസിക്കുന്ന ഇടത്തെ പ്രകൃതി എഴുത്തുകാരെ രൂപപ്പെടുത്തുന്നു എന്ന് ഉത്തമ കൃതികള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്. ആ തോന്നല്‍ സത്യമാണെന്ന് പത്മോസില്‍ നിന്നു കൊണ്ട് വെളിപാടു വായിക്കുമ്പോള്‍ എനിക്ക് പറയാന്‍ കഴിയും. ഏതോ ഭൂതാവേശിതമായ നേരങ്ങളില്‍ കാണുന്നതല്ല; കാണിക്കപ്പെടുന്നതാണ് എഴുത്ത്.

ബിയോണ്ട് പത്മോസ്; അതായിരുന്നു യാത്രയുടെ പേര്.ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള മലയാളികള്‍ Textബഹറിന്‍ വിമാനത്താവളത്തില്‍ വെച്ച് കൂടിച്ചേര്‍ന്നു. ഇരുപത്തിനാലു പേരുടെ സംഘമായി ഇസ്താംബൂളിലേക്ക്. ടര്‍ക്കി, ഗ്രീസ്, റോം, വര്‍ത്തിക്കാന്‍, ഇറ്റലി ഈ രാജ്യങ്ങളിലൂടെ ഒരു യാത്ര. ക്രിസ്ത്യാനിറ്റി എന്ന വിത്ത് ഉഴുതു വിതച്ച് കിളിര്‍ത്ത് വേരുപിടിച്ച് വന്‍വൃക്ഷമായി അനേകര്‍ക്ക് തണലേകിയ മണ്ണിലൂടെയുള്ള യാത്ര. 2006-ല്‍ യേശുവിന്റെ മണ്ണിലൂടെയുള്ള ജെറുസലേം യാത്ര എന്നെ അത്രമേല്‍ ഉന്മാദിനിയാക്കിയതിനാലാണ് ബിയോണ്ട് പത്മോസ് എന്ന യാത്ര എന്നെ ആവേശിച്ചത്. പത്മോസ്, വെളിപാട് പുസ്തകത്തിന്റെ ഭൂമികയാണ്. ബൈബിളില്‍ ഞാന്‍ ഏറ്റവും കൊതിയോടെ വീണ്ടും വീണ്ടും വായിക്കുന്ന പുസ്തകം. ബൈബിളിലെ അവസാനText പുസ്തകം. യോഹന്നാന്‍ എഴുതിയ വെളിപാട്. മഹന്മാക്കളായ എഴുത്താളരെ ഏറെ കൊതിപ്പിച്ച പുസ്തകം. നിഗൂഢാത്മകസൗന്ദര്യ ശാസ്ത്രത്തിന്റെ ആഴക്കടല്‍.

യോഹന്നാന്‍, യേശു ഏറ്റവും സ്‌നേഹിച്ച ശിഷ്യനാണ്. യോഹന്നാന്റെ സുവിശേഷമാണ് നാലു സുവിശേഷങ്ങളില്‍ ഏറ്റവും കാവ്യാത്മകം. രാജദ്രോഹ കുറ്റവാളിയായി മരണത്തിന്റെ ദ്വീപില്‍ അടക്കപ്പെട്ട സമയത്താണ് യോഹന്നാന് പ്രത്യാശയുടെ അതിമനോഹരമായ വെളിപാട് ഉണ്ടാകുന്നത്. വെളിപാട് പോലെ ഒരു പുസ്തകം പിന്നീട് ഇതുവരെ എഴുതപ്പെട്ടിട്ടില്ല. അത്തരം കാഴ്ചകള്‍ / ദര്‍ശനങ്ങള്‍ കണ്ട ഇടം കാണുക Pachakuthiraഎന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഞാന്‍ ഏറ്റവും കൊതിയോടെ വായിക്കുന്നത് യോഹന്നാനെയാണ്. ആ എഴുത്തുകാരന്റെ സ്വന്തം നാട്ടില്‍ പോയി അദ്ദേഹം ജീവിച്ച ഇടം കാണുകയെന്നത് വലിയ ഒരു ആനന്ദവും.

മരണത്തിന്റെ ദ്വീപിനെ യോഹന്നാന്‍ എന്ന എഴുത്താള്‍ ഉയിര്‍പ്പിന്റെ, പ്രതീക്ഷയുടെ തുരുത്താക്കി മാറ്റി. ചെറുപ്പം മുതല്‍ തന്നെ യോഹന്നാനെക്കുറിച്ചും, വെളിപാട് രചിക്കപ്പെട്ട പത്മോസ് ദ്വീപിനെക്കുറിച്ചും ധാരാളം കഥകള്‍ കേട്ടിട്ടുണ്ട്. യേശുവിന്റെ പ്രിയശിഷ്യനായിരുന്ന യോഹന്നാന്‍ എഫേസൂസുക്കാരനായിരുന്നു. യേശുവിന്റെ കാലത്ത് ഏഷ്യാമൈനര്‍ അതായത് ഇന്നത്തെ യൂറോപ്പ്, പഴയ പാലസ്തീന്‍, ഗ്രീസ്, ടര്‍ക്കി,Text സിറിയ ഇതെല്ലാം ഉള്‍പ്പെടുന്ന വലിയ ഭൂപ്രദേശം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എല്ലാ റോഡുകളും റോമിലക്ക് എന്നായിരുന്നു. വയാമാരി, അഫ്രിക്ക മുതല്‍ ഇന്ത്യ വരെ നീണ്ടു കിടക്കുന്ന പാത.ചൈനയില്‍ നിന്നുള്ള സില്‍ക്ക് റൂട്ട്, ഈജിപ്തില്‍ നിന്ന് കേരളം വരെ നീളുന്ന ജലപാത. അക്കാലത്ത് കേരളത്തില്‍ നിന്ന് പായ്കപ്പല്‍ ഇരുപത്തിയൊന്ന് ദിവസം കൊണ്ട് ഈജിപ്തിലെ തുറമുഖത്ത് എത്തുമെന്നാണ്.റോമക്കാരും യഹൂദരും സ്വര്‍ണ്ണത്തിനു പകരം കുരുമുളക് തേടി കേരളത്തില്‍ വന്നിരുന്നു. ആറുമാസം അതികഠിനമായ തണുപ്പുള്ള അവരുടെ പ്രദേശത്ത് അക്കാലത്തേക്കു വേണ്ട മാംസഭക്ഷണം സൂക്ഷിച്ചു വെച്ചിരുന്നത് കുരുമുളക് അരച്ചുപുരട്ടി ഉണക്കിയാണ്. ഫ്രീസര്‍ ഇല്ലാത്ത അക്കാലത്ത് ഭക്ഷണം സൂക്ഷിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു.റോമക്കാര്‍ അതിശക്തന്മാരും ഭീകരമായ പീഡനമുറകള്‍ സ്ഥീകരിച്ചിരുന്നവരുമാണല്ലോ. അവര്‍ കുറ്റവാളിയെ കൊല്ലുന്നത് മരത്തില്‍ തറച്ചാണ്. കുരിശാകൃതിയില്‍ ആണികളില്‍ തൂങ്ങിക്കിടന്ന് ഞരമ്പുകള്‍ വലിഞ്ഞു പൊട്ടി മൂന്നു ദിവസം കൊണ്ടേ ഒരാള്‍ മരിക്കു. അതു പോലെ വഴിവക്കില്‍ രാത്രി പന്തം ചുറ്റി മനുഷ്യനെ പച്ചക്ക് കത്തിച്ചു നിര്‍ത്തുക. ഇതെക്കെയാണ് ശിക്ഷാരീതികള്‍. എന്നാല്‍ റോമാക്കാര്‍ക്കിടയില്‍ അവര്‍ ഈ ശിക്ഷകള്‍ നടപ്പാക്കിയിരുന്നില്ല. തിളച്ച എണ്ണയില്‍ ഇടുക; നാടുകടത്തുക ഇവയായിരുന്നു സ്വന്തം നാട്ടുകാര്‍ക്കുള്ള ശിക്ഷ.

റോസി തമ്പിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്‌

Comments are closed.