DCBOOKS
Malayalam News Literature Website

കാണാതായ യുവതിയുമായി മടങ്ങിയ പൊലീസ് സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് മരണം

അപകടത്തില്‍പ്പെട്ട കാര്‍

ആലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിന് സമീപമാണ് പൊലീസ് സംഘം സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകല(30), കൊട്ടിയം സ്വദേശിനിയായ ഹസീന(30), സ്വകാര്യകാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. സിവില്‍ പൊലീസ് ഓഫീസര്‍ നിസാറിനെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഏകദേശം അഞ്ച് മണിയോടെ കരൂരില്‍ പുറക്കാട് ഗവ.എല്‍.പി.സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം.അങ്കമാലിയില്‍ നിന്ന് കൊട്ടിയത്തേക്കു പോവുകയായിരുന്നു കാര്‍.

കഴിഞ്ഞ ദിവസമാണ് ഹസീനയെ കാണാതായത്. ഇവരെ കണ്ടെത്തി വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഹസീനയും ശ്രീകലയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Comments are closed.