DCBOOKS
Malayalam News Literature Website

‘തോട്ടിച്ചമരി’യിൽ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും കഥാനുകഥകളും…

എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’എന്ന പുസ്തകത്തിന്  സിമില്‍ കുമാര്‍ വി  ടി എഴുതിയ വായനാനുഭവം

തോട്ടിച്ചമരിയിൽ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും കഥാനുകഥകളും.. ഒന്നാമതായി പാതിരാപക്കി ഗ്രേസി. ഇഷ്ടപുരുഷനാൽ വഞ്ചിക്കപ്പെട്ട മനസ്സും ശരീരവും അവനില്‍ അർപ്പിച്ച ഗ്രേസിയുടെ പ്രതികാരം നിസ്തുലമായ ഒന്നാണ്. കല്യാണം കഴിഞ്ഞ അന്ന് ജോസിന്റെ പെണ്ണിനെ കാണാന്‍ ഊഴം കാത്ത് നിന്ന പാതിരാപക്കിയും ഉള്ള് കത്തിനിന്ന ജോസും ഒന്നും കേൾക്കാതെ എല്ലാം മനസ്സിലാക്കിയ പുതുപെണ്ണും എഴുതി ഫലിപ്പിക്കുന്നതിന്റെ ചാതുര്യം ഗിരീഷ് മാഷിന്റെ കഴിവ് തന്നെ കേവലം ഒരു പേജ് മാത്രം ഉള്ള പാതിരാപക്കിയുടെ പ്രതികാരം മനോഹരമായ ഒരു ആവിഷ്കാരം തന്നെ.

Textരണ്ടാമൻ ഒരു പുരുഷ പ്രജയാണ് കിളി ബാബു പേരിടിൽ മുതൽ നമ്മുടെ എല്ലാ ഗ്രാമങ്ങളില്‍ സ്ഥിരമായി ഒന്നോ അതിലധികമോ കിളി ബാബു ഉണ്ടാകും പല വർണ്ണത്തിലും രൂപത്തിലും ഉള്ള പൂക്കൾ തേടി അലയുന്ന കരിവണ്ട്. മോഹിപ്പിച്ചും തെന്നിമാറിയും കിളിയെ അറിഞ്ഞ് കുട്ടിലാക്കിയ ഏലിക്കുട്ടി ഒരു സംഭവം ആയി എനിക്ക് തോന്നിയില്ല. അറിഞ്ഞ് കൂട്ടിൽ കയറി ഏലിക്കുട്ടിക്കപ്പറം ലോകം ഇല്ലാത്ത കിളി ബാബവാണ് എസ്തപ്പാനേക്കാൾ എന്റെ ഹീറോ…

മൂന്നാമത്തെ സംഭവം കഥ പറച്ചിലിലൂടെ മുന്നേറുന്ന നോവലിലെ ആകസ്മികങ്ങൾ തന്നെയാണ്.. എസ്തപ്പാന്റെ പ്രേതം കാണുന്ന ദൈവവും ജീവിതത്തിലെ ദൈവത്തേ പൊലെ നിസ്സഹായനാണ്. എല്ലാ അറിയാം ചോദിച്ച് എസ്തപ്പാനെ നാണിപ്പിക്കുന്ന ദൈവം പക്ഷേ വളരെ നിസ്സഹായനാണ്. ഉമികുന്നിൽ നീലകൊടുവേലി അന്വേഷിച്ചു നടക്കുന്ന എസ്തപ്പാൻ സ്വയം അതിന്റെ അവകാശി എന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. കുന്നിലെ കുഴിമാടത്തോടപ്പം കരിപ്പാടത്ത് എത്തിയ തോട്ടിച്ചമരി കാണുന്ന നീലകൊടുവേലിയായി മാറിയ പൊട്ടരച്ചന്റെ പ്രേതത്തെ യുദ്ധം ചെയ്തും കഥ പറഞ്ഞും പിണങ്ങിയും ഒപ്പം കൂട്ടുന്നു. വളരെ ഭാവനാന്മകമായ കുഞ്ഞ് മനസിലെ ആഗ്രഹം കൂടി പൊരുത്തപ്പെടുന്നു. അറിയില്ല ഇങ്ങേര് ഇതൊക്കെ കണക്ക് കൂട്ടി എഴുതിയതാണോ എന്നൊന്നും… സംഭവം കലക്കി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.