DCBOOKS
Malayalam News Literature Website
Rush Hour 2

ബി.മുരളിയുടെ ‘ബൈസിക്കള്‍ റിയലിസ’ത്തിന് തോപ്പില്‍ രവി പുരസ്‌കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ തോപ്പില്‍ രവി പുരസ്‌കാരം ചെറുകഥാകൃത്ത് ബി.മുരളിയുടെ ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരത്തിന്. 10,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി ബുക്‌സാണ് ബൈസിക്കിള്‍ റിയലിസം എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, വി.ജെ.ജയിംസ്, ഡോ.അജയപുരം ജ്യോതിഷ് കുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. തോപ്പില്‍ രവിയുടെ 29-ാം ചരമവാര്‍ഷികദിനമായ ഫെബ്രുവരി എട്ടിന് കൊല്ലം റോട്ടറി ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് പുരസ്‌കാരം സമ്മാനിക്കും. അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും.

Comments are closed.