DCBOOKS
Malayalam News Literature Website

ചെമ്പിന്റെ വേരുകള്‍: മിഥുന്‍ കൃഷ്ണ എഴുതുന്നു

തീണ്ടാരിച്ചെമ്പ്’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവം മിഥുന്‍ കൃഷ്ണ പങ്കുവെക്കുന്നു

കാണുന്നൊരു കാഴ്ച, കേള്‍വി, മണം… ഇതെല്ലാം എനിക്ക് എഴുത്തിലേക്കുള്ള വഴികളാണ്. അനുഭവങ്ങളുമായും ഓര്‍മകളുമായും പിണഞ്ഞുകിടക്കുന്ന ഒന്ന്. തീണ്ടാരിച്ചെമ്പിലെ ചെമ്പു
മായി എനിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കുട്ടിക്കാലത്ത് കുടുംബപ്പിണക്കങ്ങളുടെ പേരില്‍ അച്ഛന്‍ ഞങ്ങളെയുംകൂട്ടി വീട് വിട്ടുപോകുമായിരുന്നു. മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ പോയിട്ടുണ്ട്. അന്നൊക്കെ ‘നാരായണീയെ ഇറങ്ങിക്കോ’ എന്നു പറഞ്ഞ് അച്ഛന്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍നിന്നും ആ ചെമ്പ് എടുത്ത് തലയില്‍വെച്ച് മുന്നില്‍ നടക്കും. അനിയനെ ഒക്കത്തിരുത്തി, എന്റെ കൈ പിടിച്ച് അമ്മ പിന്നാലെയും. ഞങ്ങളെക്കാള്‍ ആ ചെമ്പിനെ Textആയിരുന്നു അച്ഛന്‍ ശ്രദ്ധിച്ചിരുന്നത് എന്നു തോന്നിയിട്ടുണ്ട്. ആ ചെമ്പുമായി അച്ഛനുള്ള ആത്മബന്ധം അന്നും ഇന്നും എന്നെ കുഴക്കുന്ന ചിന്തയാണ്. മരിച്ചുപോയ അച്ഛച്ഛന്റെ ചെമ്പായിരുന്നുവത്രേ അത്. അച്ഛച്ഛന്‍ വാങ്ങിയതാണെന്നും അതല്ല സമ്മാനമായി കിട്ടിയതാണെന്നും രണ്ടു വാദങ്ങളുണ്ട്. കുട്ടിക്കാലത്ത് വീട്ടിലാരെങ്കിലും വന്നാല്‍ അമ്മ അടുക്കളയില്‍ എവിടെയെങ്കിലും ഞങ്ങളുടെ കണ്ണില്‍പെടാതെ ഒളിപ്പിച്ചുവെച്ച പലഹാരങ്ങള്‍ വിരുന്നുകാര്‍ക്ക് വിളമ്പുമായിരുന്നു. അവര്‍ അത് കഴിക്കുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കും. അങ്ങനെ നോക്കിനില്‍ക്കരുതെന്നു അച്ഛന്‍ താക്കീത് ചെയ്യും. ഒരിക്കല്‍ വിരുന്നുകാരന്‍ നീട്ടിയ പലഹാരം ഞാന്‍ വാങ്ങി. ത്രിശങ്കുവിലായ ഞാന്‍ അച്ഛന്റെ അടി ഉറപ്പാക്കി ആ പലഹാരം കഴിച്ചു. അവര്‍ പോയശേഷം അച്ഛന്‍ എന്നെ ഓടിച്ചിട്ടു തല്ലി. ഇടംകൈ കൊണ്ടുള്ള അടിയില്‍ ഞാന്‍ അടുക്കളയില്‍ വെള്ളം നിറച്ചുവച്ചിരുന്ന ആ ചെമ്പിലാണ് വീണത്. അച്ഛന്റെ മരണശേഷം ആ ചെമ്പിന് അവകാശം പറഞ്ഞ് ഒരാള്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് തീണ്ടാരിച്ചെമ്പ് എന്ന കഥ എന്നില്‍ ജനിക്കുന്നത്.

എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളിലൊന്ന് അച്ഛമ്മയുടേതാണ്. അതിനാലാകാം കഥാപാത്രനിര്‍മിതിയില്‍ അവര്‍ ഇടയ്ക്കിടെ കയറിവരും. കരുത്തയും ധീരയുമായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് അവര്‍. ഇപ്പോള്‍ മറവിയുടെ ലോകത്താണ്. കര്‍ഷകത്തൊഴിലാളിയായിരുന്ന അവര്‍ അതിരാവിലെ എഴുന്നേറ്റ് ശരീരമാസകലം എണ്ണ പുരട്ടി, പറമ്പിലൂടെ ഒരു നടത്തമുണ്ട്. വീണുകിടക്കുന്ന തേങ്ങയും അടയ്ക്കയും പെറുക്കുകയും വാഴയെയും കുരുമുളകിനെയും പരിപാലിച്ചും കോഴികളെയും നായ്ക്കളെയും ഓടിച്ചുമുള്ള നടപ്പ്. സാക്ഷരതായജ്ഞത്തില്‍ പേരാമ്പ്ര പഞ്ചായത്തില്‍ ആദ്യമായി കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍ ഒരാളാണ് അച്ഛമ്മ. അതിനു ശേഷം ഒന്നോ രണ്ടോ ദിനപത്രങ്ങള്‍ അരിച്ചുപെറുക്കി.

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.