DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2023 ; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള (Booker Prize) ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ആറ് പുസ്തകങ്ങളാണ് പട്ടികയിൽ ഇടംനേടിയത്.

പട്ടികയിൽ ഇടംനേടിയ പുസ്തകങ്ങൾ

  • ‘Still Born’ by Guadalupe Nettel, translated from Spanish by Rosalind Harvey- മെക്സിക്കൻ നോവലിസ്റ്റായ ഗൊഡലുപ്പെ നെറ്റിലിന്റെ ‘കുട്ടികൾ വേണമോ’ എന്ന ചോദ്യവും അതിന്റെ ഉത്തരവും പ്രമേയമായ നോവൽ.
  • ‘Standing Heavy’ by GauZ’, translated from French by Frank Wynne- ഐവറി കോസ്റ്റിൽ നിന്നും ഫ്രാൻസിലേക്കുള്ള കുടിയേറ്റത്തിന്റെ കഥയുടെ രണ്ട് കാലഘട്ടങ്ങളെക്കുറിച്ച് പറയുന്ന നോവൽ.
  • ‘Time Shelter’ by Georgi Gospondinov, translated from Bulgarian by Angela Rodel- ബൾഗേറിയൻ ഭാഷയിൽ നിന്ന് ബുക്കർ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യ നോവൽ.
  • ‘The Gospel According to the New World’ by Maryse Condé, translated from French by Richard Philcox-ബുക്കർ പട്ടികകളിൽ ഇടം പിടിച്ചവരിൽ ഏറ്റവും പ്രായമുള്ള എഴുത്തുകാരി മെറൈസ് കോൺഡേ (89 വയസ്)യുടെ നോവൽ.
  • ‘Whale’ by Cheon Myeong-kwan, translated from Korean by Chi-Young Kim -കൊറിയയുടെ ചരിത്രം ഭൂപ്രദേശങ്ങൾ എന്നിവയിലൂടെ കൊണ്ടുപോകുന്ന നോവൽ.
  • ‘Boulder’ by Eva Baltasar, translated from Catalan by Julia Sanches-കാറ്റലൻ ഭാഷയിൽ നിന്നും ബുക്കർ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യത്തെ നോവൽ.

തമിഴിൽ നിന്നും പെരുമാള്‍ മുരുകന്റെ ‘പൈര്‍’എന്ന പുസ്തകമുൾപ്പെടെ 13 നോവലുകളായിരുന്നു ലോങ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഫ്രഞ്ച്-മൊറോക്കന്‍ നോവലിസ്റ്റ് ലെയ്ല സ്ലിമാനിയാണ് അധ്യക്ഷയായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്. യുക്രേനിയനില്‍ നിന്നുള്ള ബ്രിട്ടനിലെ പ്രമുഖ സാഹിത്യ വിവര്‍ത്തകരില്‍ ഒരാളായ യുലീം ബ്ലാക്കര്‍, ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ ഇടംനേടിയ മലേഷ്യന്‍ നോവലിസ്റ്റായ ടാന്‍ ട്വാന്‍ എങ്, ന്യൂയോര്‍ക്കറിലെ സ്റ്റാഫ് എഴുത്തുകാരനും നിരൂപകനുമായ പരുള്‍ സെഹ്ഗല്‍, ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലിറ്റററി എഡിറ്റര്‍ ഫ്രെഡറിക് സ്റ്റുഡ്മാന്‍ എന്നിവരാണ് ജൂറിയിലെ അംഗങ്ങള്‍.2023 മെയ് 23-ന് ലണ്ടനിലെ സ്‌കൈ ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങിലാണ് അന്തിമഫലപ്രഖ്യാപനം.

Comments are closed.