DCBOOKS
Malayalam News Literature Website

പലസ്തീനിലെ ചോരയുടെ ചരിത്രം

ഡോ. ലിറാര്‍ പുളിക്കലകത്ത്‌

ഇന്ന് പലസ്തീന്‍, പ്രത്യേകിച്ച് ഗാസ ഒരു തുറന്ന ജയിലിനു സമാനമാണ്. 2021 ല്‍ പ്രസി
ദ്ധീകരിച്ച മനുഷ്യാവകാശ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം ഇസ്രയേല്‍ അധികാരികള്‍
പലസ്തീനികളെ ആസൂത്രിതമായി അടിച്ചമര്‍ത്തുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു. അധിനിവേശ ഗാസ മുനമ്പില്‍ തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷവും സര്‍ക്കാര്‍ പലസ്തീനികള്‍ക്ക് പൊതുവായ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചരക്കുകളു
ടെ കൈമാറ്റം കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ദശലക്ഷം വരുന്ന അവിടുത്തെ പലസ്തീനികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട അവസ്ഥയാണ്. പരിമിതമായി മാത്രം ലഭിക്കുന്ന വെള്ളവും വൈദ്യുതി
യും അതിനൊപ്പം തകര്‍ന്ന സമ്പദ് വ്യവസ്ഥയും അവരുടെ ജീവിതം കൂടുതല്‍
നരകതുല്യമാക്കുന്നു

പശ്ചിമേഷ്യന്‍ / അറബ് മേഖലയില്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ എല്ലായ്‌പ്പോഴും മാധ്യമങ്ങളില്‍ തലക്കെട്ടുകളും പലപ്പോഴും വിവാദങ്ങളും സൃഷ്ടിക്കുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ അക്കാദമിക സമൂഹവും രാഷ്ട്രീയക്കാരും നയരൂപകര്‍ത്താക്കളും അന്താരാഷ്ട്ര സമൂഹവും ആഴത്തില്‍ വിശകലനം ചെയ്യാറുണ്ട്. ചരിത്രപരമായും മതപരമായും തന്ത്രപരമായും സാമ്പത്തികമായും പ്രാധാന്യമുള്ള ഈ പ്രദേശത്ത്. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും അവസാനിക്കാത്തതുമായ പ്രശ്‌നങ്ങളിലൊന്നാണ് അറബ്- ഇസ്രായേലി സംഘര്‍ഷം. ആധുനിക പശ്ചിമേഷ്യയുടെ പരിണാമത്തിലും നിര്‍മാണത്തിലും അറബ്-ഇസ്രയേല്‍ അല്ലെങ്കില്‍ ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടത്തിന് സുപ്രധാന പങ്കുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അച്ചടി, ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളും ചിത്രങ്ങളും വിശുദ്ധനഗരമായ ജറുസലേമിലും പരിസരത്തും നടക്കുന്ന അരാജകത്വത്തിന്റെ ഭയാനക രംഗങ്ങള്‍ കാണിക്കുന്നു. ചില ചിത്രങ്ങള്‍ സ്‌ഫോടനങ്ങളില്‍നിന്നും ഇസ്രയേല്‍ആക്രമണങ്ങളില്‍നിന്നും അഭയം തേടുന്ന വിശ്വാസികളെയും അവിശ്വാസികളെയും വെളിപ്പെടുത്തുമ്പോള്‍, മറ്റുചിലത് പ്രതിഷേധക്കാര്‍ ഇസ്രയേല്‍ പ്രതിരോധസേനയ്ക്കെതിരെകല്ലെറിയുന്നതാണ് കാണിക്കുന്നത്. ഗാസയില്‍നിന്നുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേല്‍ വര്‍ഷിക്കുന്ന ബോംബുകളുടെ കണക്കുകള്‍ വാര്‍ത്തകള്‍ക്ക് കൗതുകവും ആശ്ചര്യവും സമ്മാനിക്കുന്നു. അതോടൊപ്പം, പലസ്തീനികളോട് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന നിരവധി ചിത്രങ്ങളും സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ pachakuthiraനിറഞ്ഞിട്ടുണ്ട്. ഇസ്രയേല്‍ അതിക്രമങ്ങളെയും അമേരിക്കയുടെ പങ്കിനെയുംഹമാസ് ആക്രമണത്തെയും ചിലര്‍ വിമര്‍ശിക്കുന്നു. ഗാസയില്‍നിന്ന് ഹമാസ് ഇസ്രയേലിന് നേരെ റോക്കറ്റ് എറിയുമ്പോള്‍, മാരകവ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ പ്രതികരിക്കുന്നു. ഇതുവരെ ഈ സംഭവത്തില്‍ ഇരുനൂറിലധികം പലസ്തീനികളും ഇസ്രയേലികളും മരിക്കുകയും, ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും, ധാരാളം ആളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും, നിരവധി പേര്‍ പലായനം ചെയ്യുകയും ഉണ്ടായിട്ടുണ്ട്.

ഇരുപക്ഷവും തമ്മില്‍ അക്രമാസക്തമായ സംഘട്ടനങ്ങള്‍ രൂക്ഷമായപ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് പ്രതികരണങ്ങള്‍ വന്നു. അറബ്, ഇസ്ലാമിക് രാജ്യങ്ങളും, യൂറോപ്യന്‍ യൂണിയനും, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളും ഇരുവി
ഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കുറയ്ക്കണമെന്നും സമാധാനപരമായ ആരാധനയ്ക്കുള്ള അവകാശം ഉറപ്പുവരുത്തണമെന്നും അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്നും ആവശ്യപ്പെട്ടു. പലസ്തീനും ഇസ്രയേലും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ഈ പുതിയ സംഘര്‍ഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു സംയുക്ത പ്രസ്താവ യുഎന്‍എസ്സി പുറത്തുവിടുന്നത് യുഎസ് തടഞ്ഞു. എന്നിരുന്നാലും, കിഴക്കന്‍ ജറുസലേംഉള്‍പ്പെടെയുള്ള അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഉയര്‍ന്നുവരുന്ന സംഘര്‍ഷങ്ങളും അക്രമ
ങ്ങളും സംബന്ധിച്ച് യുഎന്‍എസ്സി അംഗങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചതായി കരട് പ്രസ്താവനയില്‍പറയുന്നു. കരട് യുഎന്‍ പ്രസ്താവനയില്‍ ‘സംയമനം പാലിക്കുക, പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍നിന്നും വാചാടോപങ്ങളില്‍നിന്നും വിട്ടുനില്‍ക്കുക, വിശുദ്ധസ്ഥലങ്ങളില്‍ നിലവിലെ സ്ഥിതി നിലനിര്‍ത്തുക’ എന്നിവയും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഐക്യരാഷ്ട്ര സഭയുടെയും വിവിധ രാജ്യങ്ങളുടെയും നിരന്തര ആവശ്യങ്ങള്‍ക്കിടയിലും, പലസ്തീന്‍ ജനതയ്ക്കെതിരായ ആക്രമണം ഇസ്രയേല്‍ തുടരുന്നു; പ്രത്യേകിച്ച് ഗാസയില്‍.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ വ്യത്യസ്തനയങ്ങളും നിയമങ്ങളും കാരണം പലസ്തീന്‍ജനത അന്തസ്സോടെ ജീവിക്കാന്‍ പാടുപെടുകയാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അധിനിവേശ പലസ്തീന്റെ വലിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള
ആഗ്രഹം ദീര്‍ഘകാലം ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെഞ്ചമിന്‍ നെതന്യാഹു
പ്രഖ്യാപിച്ചിട്ടുണ്ട്. പുണ്യനഗരമായ ജെറുസലേമിന് അടുത്തുള്ളതും ചരിത്രപരമായുംതന്ത്രപരമായും പ്രാധാന്യമുള്ളതുമായ ഷെയ്ഖ് ജറയില്‍
നിന്ന് പലസ്തീനികളെ നീക്കം ചെയ്യാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അടുത്തിടെ നടത്തിയ ശ്രമങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷവും വിവാദവുമാണ് പുതിയ സംഘട്ടനങ്ങളുടെ മുഖ്യ കാരണം. പലസ്തീനികള്‍ ഈ നീക്കങ്ങള്‍ നിയമവിരുദ്ധവും വംശീയ ഉന്മൂലനത്തിനുള്ള
ശ്രമവുമാണെന്ന് കണ്ടു. കിഴക്കന്‍ജറുസലേമില്‍ യഹൂദരുടെ ആധിപത്യം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന തങ്ങളുടെ സ്വത്തിനായി പോരാടുകയാണെന്നാണ് വലതുപക്ഷ ജൂതന്മാര്‍ പറയുന്നത്. നോം ചോംസ്‌കിയും ഇലന്‍ പാപ്പെയും ‘ഓണ്‍ പലസ്തീന്‍’ എന്ന പുസ്തകത്തില്‍ നിരീക്ഷിച്ചതുപോലെ, ”തുടക്കം മുതല്‍ ഇന്നുവരെ പലസ്തീന്റെ കഥ കോളനിവത്ക്കരണത്തിന്റെയും കൂട്ട പലായനത്തിന്റെയും ലളിതമായ ഒരു കഥയാണ്. എന്നിട്ടും
ലോകം അതിനെ ബഹുമുഖവും സങ്കീര്‍ണവുമായ ഒന്നായി കണക്കാക്കുന്നു. ഇത് മനസ്സിലാക്കാന്‍ പ്രയാസമുള്ളതും പരിഹരിക്കാന്‍ കൂടുതല്‍ കഠിനവുമായതാണ്.

അറബ്-ഇസ്രയേലി സംഘര്‍ഷത്തിന്റെ മൂലകാരണങ്ങളും
നാള്‍വഴികളും

പശ്ചിമേഷ്യയിലെ അനന്തവും സങ്കീര്‍ണവുമായ ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളുണ്ട്. ഒരുപാട് ചരിത്ര സംഭവങ്ങളും സംഘടനകളും സാമ്രാജ്യങ്ങളും ഇതില്‍ വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ നേതാക്കളും ആശയധാരകളും ഈ സംഘര്‍ഷത്തിന്റെ ഭാഗമായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ മാത്രം കാലഗണനയനുസരിച്ച് വിവരിക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂണ്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്‌

Comments are closed.