DCBOOKS
Malayalam News Literature Website
Rush Hour 2

പ്രഥമ കതിര്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്

പൂക്കോട്ടുംപാടം കതിർ സൗഹൃദ കൂട്ടായ്‌മയുടെ പ്രഥമ കതിർ സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്‌ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്‌’ എന്ന നോവലിന്‌. 20,000 രൂപയും മെമെന്റൊയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. മാർച്ച് 18ന്  വൈകിട്ട്‌ 6.30ന്‌ പൂക്കോട്ടുംപാടം കതിർ ഫാമിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചലച്ചിത്ര–നാടകനടി നിലമ്പൂർ ആയിഷ പുരസ്‌കാരം സമ്മാനിക്കും. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി ഡി രാമകൃഷ്‌ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്‌’. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.

നോവൽ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.