DCBOOKS
Malayalam News Literature Website

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും


ബോളീവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഉച്ചക്കുശേഷം സംസ്‌കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക.

അംബാനിയുടെ സ്വകാര്യ ജറ്റ് വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സില്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകിയതിനാലാണ് ഞായറാഴ്ച മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ സാധിക്കാതിരുന്നത്. മൃതദേഹം മറ്റുള്ളവരെ കാണിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Comments are closed.