DCBOOKS
Malayalam News Literature Website

തസ്ലീമ നസ്രിന്‍ ഡിസി ബുക്‌സിലെത്തുന്നു

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ ഏപ്രില്‍ 23 തിങ്കളാഴ്ച വൈകിട്ട് 5.30 ന് കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലെ ഡിസി ബുക്‌സ് ശാഖയില്‍ എത്തുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സ്പ്ലിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് തസ്ലീമ ഡിസി ബുക്‌സിലെത്തുന്നത്.

ലോകപുസ്തകദിനത്തിന്റെ ഭാഗമായി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ തസ്ലീമ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്, മാധവന്‍ തസ്ലീമ നസ്രിന്റെ ഏറ്റവും പുതിയ പുസ്തകം സ്പ്ലിറ്റ് എ ലൈഫ് പ്രകാശിപ്പിക്കും. തുടര്‍ന്ന് പുസ്തക ചര്‍ച്ചയും മുഖാമുഖം പരിപാടിയും നടക്കും.

വായനക്കാര്‍ക്ക് എഴുത്തുകാരിയുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡി സി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Comments are closed.