DCBOOKS
Malayalam News Literature Website
Rush Hour 2

തസ്ലീമ നസ്രിന്‍ ഡിസി ബുക്‌സിലെത്തുന്നു

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ ഏപ്രില്‍ 21 ശനിയാഴ്ച വൈകുന്നേരം 5.30 ന് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഡി സി ബുക്‌സ് സ്‌റ്റോറിലെത്തുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സ്പ്ലിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് തസ്ലീമ ഡിസി ബുക്‌സിലെത്തുന്നത്.

പ്രശസ്ത നോവലിസ്റ്റ് ടി പി രാജീവന്‍ സ്പ്ലിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയും തസ്ലീമയുമായി മുഖാമുഖം നടത്തുകയും ചെയ്യും.

വായനക്കാര്‍ക്ക് എഴുത്തുകാരിയുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡി സി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും കോഴിക്കോട് സാംസ്‌കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Comments are closed.