DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’; കളക്ടേഴ്‌സ് എഡിഷന്‍ പ്രീ ബുക്കിങ് ഇന്ന് അവസാനിക്കും

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ കളക്ടേഴ്‌സ് എഡിഷന്‍ ഇനി ഏതാനും കോപ്പികള്‍ കൂടി മാത്രം. പുസ്തകത്തിന്റെ പ്രീബുക്കിങ് ഇന്ന് അവസാനിക്കും. ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും കളക്ടേഴ്‌സ് എഡിഷന്‍ പ്രീബുക്ക് ചെയ്യാം. ഇനി ഇങ്ങനെ ഒരു എഡിഷന്‍ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഉടന്‍ പ്രീബുക്ക് ചെയ്യൂ ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം നിങ്ങളുടെ വായനാമുറിയിലും ഉറപ്പാക്കൂ.

ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ എന്ന നോവല്‍ പ്രത്യേകതകളേറെയുള്ള നിര്‍മ്മാണവൈഭവത്തോടെയാണ് വായനക്കാരുടെ കൈകളിലെത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹൈദരാബാദിലെ പ്രഗതിയിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്.  മെയ് 23-നാണ് പുസ്തകം പുറത്തിറങ്ങുക.

Textതിരുവിതാംകൂർ ചരിത്രത്തിലെ ചെറിയൊരു ഏടിനെ വളരെ കൗതുകകരമായ രീതിയിൽ, പുതിയ കാലത്തിൽ നമ്മൾ കേൾക്കുകയും പിന്നെ മറന്നുകളയുകയും ചെയ്ത ചില സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമം എന്ന് തരകൻസ് ഗ്രന്ഥവരിയെ ഒറ്റവരിയിൽ വിശേഷിപ്പിക്കാം. ആദിയും അന്ത്യവും മദ്ധ്യവും ഇല്ലാത്ത, ഏത് എവിടെ എങ്ങനെ ആയിരിക്കാം എന്ന് വായനക്കാർക്ക് നിശ്ചയിക്കാവുന്ന, അല്ലെങ്കിൽ അവർ മുൻ നിശ്ചയമില്ലാതെ കൈയ്യിലെടുന്ന അധ്യായം അറിയാതെ ഒരു ക്രമം നിശ്ചയിക്കുന്ന 120 ഗ്രന്ഥവരികളാണ് ഈ നോവലിനുള്ളത്.

അതിനർത്ഥം ഇതിൽ ഒരു കഥാക്രമമോ സമയസൂചികയോ ഇല്ല എന്നല്ല, അത് വളരെ യാദൃശ്ചികമായ ക്രമവ്യത്യാസത്തോടെ ഓരോ വായനക്കാരന്റെയും കൈകളിൽ എത്തിപ്പെടുന്നു എന്നുമാത്രം. എന്നുപറഞ്ഞാൽ ഒരു വായനക്കാരൻ വായിക്കുന്ന, മനസിലാക്കുന്ന രീതിയിലേ ആവില്ല മറ്റൊരാൾ വായിക്കുകയും കഥ മനസിലാക്കുകയും ചെയ്യുന്നത്. ഒരാൾ തന്നെ രണ്ടുതവണ വായിച്ചാലും ആ മനസിലാക്കൽ രീതി വ്യത്യസ്തമായിരിക്കും. 120 ഗ്രന്ഥവരികളും വായിച്ചു പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് കഥ എന്താണെന്ന ഒരു പൂർണ്ണരൂപം മനസിലാവുകയും ചെയ്യും.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.