DCBOOKS
Malayalam News Literature Website

ശബരിമല തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

ശബരിമല വലിയ തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് (84) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്.

പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായതോടെ ചെറുമകന്‍ മഹേഷ് മോഹനനായിരുന്നു ശബരിമല തന്ത്രിസ്ഥാനം ഏറ്റെടുത്തിരുന്നത്. സംസ്‌കാരം അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.

 

Comments are closed.