DCBOOKS
Malayalam News Literature Website
Rush Hour 2

തകഴി സ്മൃതിയും നോവല്‍ ചര്‍ച്ചയും ഏപ്രില്‍ 20ന്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ തകഴി സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് വൈകിട്ട് അഞ്ച് മണിക്ക് സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ തകഴി സ്മൃതി പ്രഭാഷണം നടത്തും. എന്റെ ജീവിതം എന്റെ എഴുത്ത് എന്നതാണ് വിഷയം.

അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് പെരുമാള്‍ മുരുകന്റെ കീഴാളന്‍ എന്ന നോവലിനെക്കുറിച്ചുള്ള പുസ്തകചര്‍ച്ചയുണ്ടാകും. അശോകന്‍ ചരുവില്‍, പി.എന്‍. ഗോപീകൃഷ്ണന്‍, പ്രദീപ് ഹരിഹരന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Comments are closed.