DCBOOKS
Malayalam News Literature Website

ടോമിന്‍ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്നും മാറ്റി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും എം.ഡിയുമായ ടോമിന്‍ ജെ.തച്ചങ്കരിക്ക് സ്ഥാനചലനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ തീരുമാനമായത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ എം.പി ദിനേശിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തലപ്പത്ത് തച്ചങ്കരി ഒരു വര്‍ഷം തികയ്ക്കാന്‍ രണ്ടര മാസത്തോളം ശേഷിക്കെയാണ് സ്ഥാനചലനം.

റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വി.വേണുവിനെ നിയമിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. റവന്യു സെക്രട്ടറി പി.എച്ച്. കുര്യന്‍ വ്യാഴാഴ്ച വിരമിക്കുന്ന ഒഴിവിലാണ് നിയമനം.  ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും മാറ്റി നിയമിക്കും.

Comments are closed.