DCBOOKS
Malayalam News Literature Website

‘ടാര്‍സന്‍ കഥകള്‍’; ടാര്‍സന്‍ പരമ്പരയിലെ ഏറ്റവും മികച്ച ഐതിഹാസിക നോവലുകളുടെ ബൃഹദ് സമാഹാരം!

വീരസാഹസിക കഥകളിലൂടെ ലക്ഷോപലക്ഷം വായനക്കാരുടെയും ആരാധകരുടെയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ടാര്‍സന്‍ കഥകളുടെ ബൃഹത് സമാഹാരമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ടാര്‍സന്‍ കഥകള്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പുസ്തകം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 3 വാല്യങ്ങളിലായി 3000-ത്തിലധികം പേജുകളോട് കൂടിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നൂറില്‍പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടാര്‍സന്‍ കഥകള്‍ ആദ്യമായാണ് മലയാളത്തില്‍ സമാഹാരമായി പ്രസിദ്ധീകരിക്കപ്പെട്ടത്.

അമേരിക്കന്‍ നോവലിസ്റ്റായ എഡ്ഗാര്‍ റൈസ് ബറോസിന്റെ സൃഷ്ടിയില്‍ ഉദയം ചെയ്ത ടാര്‍സണ്‍ ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയ കഥാപാത്രമാണ്. ഇംഗ്ലീഷ് പ്രഭുവിന്റെ മകന്‍, അമ്മക്കുരങ്ങ് വളര്‍ത്തിയ വാനരമനുഷ്യന്‍, മികച്ച വേട്ടക്കാരന്‍, കരുത്തനായ പോരാളി, സത്യത്തിനൊപ്പം നില്‍ക്കുന്ന അമാനുഷന്‍, കാടിന്റെ രാജാവ് തുടങ്ങിയ നിരവധി വിശേഷണങ്ങളുള്ള ടാര്‍സന്‍ ഇന്നത്തെ സൂപ്പര്‍ ഹീറോകളുടെ മുഖ്യപ്രചോദനമായിരുന്നു. ടാര്‍സന്‍ നോവല്‍ പരമ്പരയിലെ ഏറ്റവും മികച്ച ഐതിഹാസിക നോവലുകളാണ് ഈ ബൃഹത് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.