DCBOOKS
Malayalam News Literature Website

സ്വാതി, എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം ; കര്‍ണാടകസംഗീതം, നാടകരംഗങ്ങളിലെ സംസ്ഥാനസര്‍ക്കാരിന്റെ ഉന്നത ബഹുമതികളായ സ്വാതി എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ശാസ്ത്രീയസംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വാതി പുരസ്കാരത്തിന് (2 ലക്ഷം രൂപ) 2018ൽ പാലാ സി.കെ.രാമചന്ദ്രനും 2019ൽ ടി.എം.കൃഷ്ണയും അർഹരായി.

നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം (ഒരു ലക്ഷം രൂപ) ഈ വർഷങ്ങളിൽ കെ.എം.ധർമനും വി.വിക്രമൻ നായർക്കുമാണ്.

മണ്ണൂര്‍ എം.പി. രാജകുമാരനുണ്ണി, മുഖത്തല ശിവജി, ആര്‍. സ്വാമിനാഥന്‍, കേരള സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി
ജോര്‍ജ്, സ്വാതിതിരുനാള്‍ സംഗീത കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരടങ്ങിയ ജൂറിയാണ് സ്വാതി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത, ഫ്രാന്‍സിസ് മാവേലിക്കര, ജി. കുമാരവര്‍മ, ബാബു പറശ്ശേരി, അക്കാദമി സാംസ്‌കാരിക സെക്രട്ടറിമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് എസ്.എല്‍. പുരം ജേതാക്കളെ തിരഞ്ഞെടുത്തത്.

Comments are closed.