DCBOOKS
Malayalam News Literature Website

ശ്വാസഗതി: പ്രകൃതിയും മനുഷ്യരും ഇഴചേരുന്ന കഥകൾ

പുതിയ കാലത്തിൻ്റെ ജീവിതാവസ്ഥകളെ പ്രതിഫലിയ്ക്കുന്ന വ്യത്യസ്തങ്ങളായ പതിനാറ് കഥകളുടെ സമാഹാരമാണ് ശ്വാസഗതി

ജേക്കബ് ഏബ്രഹാമിൻ്റെ ‘ശ്വാസഗതി’ എന്ന പുസ്തകത്തിന്  സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം 

പഴയ കാലങ്ങളിലും കേരളീയ ജീവിതത്തിൻ്റെ അറിയാദേശങ്ങളിലേക്കും പുറമ്പോക്കുകളിലേക്കും മലയാള കഥ താമസത്തിനു പോയിട്ടുണ്ട് പുതിയ കാലത്തിൽ മലയോരത്തേക്കും അതിൻ്റെ ആന്തരിക ജീവിതത്തിലേക്കും പ്രതിഫലിപ്പിക്കുന്ന കഥകളാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ജേക്കബ് എബ്രഹാമിൻ്റെ ശ്വാസഗതി എന്ന് പ്രശസ്ത കഥാകൃത്ത് വിനോയി തോമസ് പറയുന്നു.

ജേക്കബ് വായനക്കാരോട് പറയുന്നു ജീവിതത്തിൽ ഒരു എഴുത്തുകാരനാവണം എന്നല്ലാതെ മറ്റൊന്നും ഞാനഗ്രഹിച്ചിട്ടില്ല. കുട്ടിക്കാലത്ത് കഥകളുണ്ടാക്കി പറയുന്നതിൽ
ഞാനാഹ്ലാദം കണ്ടെത്തിയിരുന്നു.എൻ്റെ നാടായ പത്തനംതിട്ടയുടെ കഥകൾ കൂടുതൽ പറയണം എന്നാഗ്രഹിക്കുന്ന ഒരു കഥാകൃത്താണ് ജേക്കബ്. സ്വന്തം ഗ്രാമത്തിലെ ജീവിതങ്ങളും, തോടുകളും,പ്രകൃതിയും നിറഞ്ഞതാണ് ജേക്കബിൻ്റെ കഥകൾ.

കഥകൾ വായിക്കുമ്പോൾ ജേക്കബിൻ്റെ നാട്ടിലൂടെ വീശുന്ന കാറ്റ് വരെ കഥകളിലൂടെ ഒഴുകി വായനക്കാരിൽ കുളിര് പരത്തുന്നു. ജേക്കബിൻ്റെ കഥകളിലൂടെ പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ വായനക്കാർക്ക് കഴിയുന്നുണ്ട്.

Textപുതിയ കാലത്തിൻ്റെ ജീവിതാവസ്ഥകളെ പ്രതിഫലിയ്ക്കുന്ന വ്യത്യസ്തങ്ങളായ
പതിനാറ് കഥകളുടെ സമാഹാരമാണ് ശ്വാസഗതി. പുതിയ തലമുറയിലെ കഥാകൃത്തുക്കളിൽ രചനാവൈഭവം കൊണ്ട് ശ്രദ്ധേയേനാണ് ജേക്കബ് എബ്രഹാം. മലയാള ചെറുകഥയ്ക്ക് പൂക്കാലം സൃഷ്ടിച്ചു കൊണ്ട് ജേക്കബ് നമ്മുടെ ഹൃദയത്തിൽ സുഗന്ധം പരത്തുന്ന കഥകളിലേയ്ക്ക് ക്ഷണിയ്ക്കുന്നു.

കഥാ സമാഹരത്തിൻ്റെ ടൈറ്റിലായ ശ്വാസഗതിയിൽ ആൽമരത്തണൽ നോക്കി മീര സ്കുട്ടർ സ്റ്റാൻഡിലാക്കി. അമ്പലമണികളയുടെയും കിളികളുടെയും ഒച്ചകൾക്കിടയിലൂടെ നടന്നു.യോഗാ ക്ലാസിലേക്കാണ്‌ മീരയുടെ നടത്തം  യോഗാ ക്ലാസിനു ചേർന്നതിനു ശേഷമാണ്
സ്വന്തം ശ്വാസഗതിയും ചുറ്റുമുള്ള മനുഷ്യരുടേയും മൃഗങ്ങളുടെയും പക്ഷികളുടേയും, ജലജീവികളുടെയും ശ്വസനം മീര നിരീക്ഷിക്കാൻ തുടങ്ങിയത്.

ശ്വാസമപ്പോ വലിയ ഒരു സംഗതിയാണല്ലോ എന്ന് വായനക്കാർ ചിന്തിക്കുന്നിടത്താണ് കഥ കുതിച്ചു കയറുന്നത്. മുപ്പത്തിരണ്ട് വയസ്സുള്ള മീരയുടെ ജീവിതവും ശ്വാസത്തേ കുറിച്ചുള്ള മീരയുടെ ചിന്തയിലൂടെയുമാണ് കഥ വളരുന്നത്. ലോകത്തെ സകലമാന സ്ത്രീകളും അനുഭവിയ്ക്കുന്ന ശ്വാസ പിടച്ചിലിൻ്റെ അവസ്ഥയെയാണ് കഥാകൃത്ത് നമ്മളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. ജേക്കബ് മീരയെ കൊണ്ട് ശ്വാസഗതിയേ കുറിച്ച് പറയിപ്പിക്കുന്നത് നമ്മുടെ
നമ്മുടെ മനസ്സിൽ തട്ടി ഉള്ള് പൊള്ളിയ്ക്കും. ശ്വാസത്തിൻ്റെ വിവിധ ഭാഗങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ജേക്കബ് വായനക്കാരെ ശ്വാസഗതിയിലേക്കു കൊണ്ടു പോയി അത്ഭുതപ്പെടുത്തുന്നു.
ക്ലൈമാക്സിൽ ഗുരുജിയുടെ നിർദ്ധേശങ്ങൾ കവിത പോലെ മീരയുടെ കാതുകളിൽ എത്തുമ്പോൾ വായനക്കാർക്ക് ഒറ്റ ശ്വാസത്തിൽ കഥ വായിച്ചാസ്വദിക്കാം. സ്ത്രിപക്ഷ വായനയിലേക്കാണ് ശ്വാസഗതി തുറന്നിടുന്നത്.

നാളെ നാളെ നാളെ എന്ന കഥയുടെ താളിൽ മദ്യം മണക്കുന്നു. പുറത്തെ തെരുവിലെ ബഹളവുമായി നാണപ്പനെ തിങ്കളാഴ്ച വന്നു വിളിച്ചു. കോട്ടുവായിട്ടു തലേ രാത്രി കുടിച്ച വില കുറഞ്ഞ ബ്രാൻഡി ഓക്കാനിച്ചു വന്നു. തലേ രാത്രിയിലെ സംഭവങ്ങൾ
റീവെയ്ൻഡ് ചെയ്തു വന്നു.നാണപ്പൻ്റെ ഓർമ്മയിലൂടെ തുടങ്ങുന്ന കഥയിലേക്കാണ് ജേക്കബ് വായനയിലേക്ക് ഇറങ്ങാൻ നമ്മളെ ക്ഷണിക്കുന്നത്. തിങ്കളാഴ്ച നല്ല ദിവസം ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും എല്ലാ തിങ്കളാഴ്ചകളേയും പ്രതീക്ഷകളോടെയാണ്
നാണപ്പൻ വരവേൽക്കാറുള്ളത്. മിന്നലെന്ന രാഷ്ട്രീയ വാരികയുടെ പത്രാധിപരാണ് അദ്ധേഹം
നാണപ്പൻ്റെ കൂടെ സെക്രട്ടറിയിലേക്കുള്ള യാത്രയിൽ വായനക്കാരും കൂടെ കൂടുന്നു.
മനോഹരമായ കഥ . പത്രപ്രവർത്തന രംഗത്തെ ഉള്ളറയിലേക്ക് സഞ്ചരിക്കുന്ന കഥ ഒരു പാട് മാനം നൽകുന്നു.

മനോഹരമായി എഴുതപ്പെട്ട കഥാസമാഹാരം ഗ്രാമീണ ഭാഷാശൈലി കൊണ്ട് അൽഭുതപ്പെടുത്തുന്നു. മികച്ച മൂല്യബോധം ഉള്ള കഥകൾക്ക് സാമൂഹിക സൃഷ്ടിയുടെ ഭാഗമാക്കുവാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒട്ടും വിരസമല്ലാത്ത കൈയടക്കവും ഒഴുക്കുമുള്ള ഭാഷ ശൈലി കഥാ സമാഹാരത്തിൻ്റെ ഓരോ കഥകളിലും ദർശിയ്ക്കുവാൻ സാധിയ്ക്കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.