DCBOOKS
Malayalam News Literature Website

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സ്ഥലം‘ എന്ന കഥാസമാഹാരത്തിനാണ് അംഗീകാരം.

അധികാരരാഷ്ട്രീയം വ്യക്തിജീവിതത്തെ അസാധുവാക്കുന്നതിന്റെയും സാമൂഹികജീവിതത്തിൽ അധീശത്വമാളുന്നതിന്റെയും സൂക്ഷ്മചിത്രണങ്ങളാണ് പി.വി. ഷാജികുമാറിന്റെ  ‘സ്ഥലം’ എന്ന കഥാസമാഹാരം. ആശയാധിപത്യങ്ങളുടെ ഇരുണ്ട കാലത്തെ പ്രദർശിപ്പിക്കുന്ന ഈ കഥകൾ പുതുകാലരാഷ്ട്രീയകഥകളുടെ മുഖമാണ്. സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട അസാധു, സ്ഥലം ഉൾപ്പെടെ ഒൻപത് കഥകൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.