DCBOOKS
Malayalam News Literature Website

ടൂറിസത്തിന്റെ പുതുസാധ്യതകള്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ ടൂറിസത്തിന്റെ പുതു സാധ്യതകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. നേഹ പലിവാള്‍ മോഡറേറ്ററായ സംവാദത്തില്‍ ഡോ. വേണു ഐ.എ.എസ്, ആനന്ദ് മരിങ്ങാട്ടി, ജേക്കബ് പൗലോസ്, ഇനിര്‍ പിന്‍ഹെയ്‌റോ എന്നിവര്‍ പങ്കെടുത്തു. ടൂറിസത്തില്‍ സ്വദേശികളെക്കൂടി പങ്കാളികളാക്കുന്നതിന്റെ പ്രാധാന്യത്തിലൂന്നിയാണ് ചര്‍ച്ച നടന്നത്.

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെയും അടിസ്ഥാന സൗകര്യവികസനത്തിലൂടെയുമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് ലഭിക്കുകയുള്ളൂവെന്ന് ഇനിര്‍ പിന്‍ ഹെയ്‌റോ അഭിപ്രായപ്പെട്ടു. സ്വന്തം സംസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ഇത് വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമായ രീതിയില്‍ മാറ്റുന്നതിനെക്കുറിച്ചും ചര്‍ച്ചയില്‍ ആശയങ്ങള്‍ ഉയര്‍ന്നു വന്നു. ഇന്ത്യയിലെ വ്യത്യസ്ത വിഭാഗത്തില്‍ പെട്ട ജനവിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതോടെ ടൂറിസ്സം മേഖലയ്ക്ക് ദീര്‍ഘദൂരം മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.

ടൂറിസം മേഖലയുടെ വികസനത്തിനായി സര്‍ക്കാരും ജനങ്ങളും ഒരുമിച്ചു കൈകോര്‍ക്കേണ്ട ആവശ്യകതയെക്കുറിച്ചും സംവാദത്തില്‍ ചര്‍ച്ച ചെയ്തു.

Comments are closed.