DCBOOKS
Malayalam News Literature Website

‘നിതംബമഹാസഭ’; സി. സരിത് എഴുതിയ കഥ

ജൂണ്‍ ലക്കം പച്ചക്കുതിരയില്‍

വര: സുധീഷ് കോട്ടേമ്പ്രം

ഇഷ്ടം തോന്നുന്ന പെണ്‍കുട്ടിയുടെ വിസര്‍ജിച്ചു കൊണ്ടിരിക്കുന്ന നിലയിലുള്ള പിന്‍ഭാഗം മനസ്സിലൊന്ന് സങ്കല്‍പിച്ചു നോക്കൂ. എന്നിട്ടും അവളോട് സ്നേഹം തോന്നുന്നുവെങ്കില്‍ മാത്രം ആത്മാര്‍ത്ഥമായി കണ്ടാല്‍ മതി.

‘മലയാളി ഒരു തീറ്റ ജനതയാണ്’ എന്ന് എഴുതിവെച്ചാണ് അവളുടെ അമ്മാവന്‍ ആത്മഹത്യ ചെയ്തത്. കുറേക്കാലമായി അദ്ദേഹം വളരെ വിചിത്രമായ രീതിയിലായിരുന്നു സംസാരിച്ചിരുന്നത്. ചരിത്രബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു അവ. വീട്ടുകാരാരും അത് കാര്യമാക്കിയിരുന്നില്ല, അവളും. മനസ്ഥിരതയില്ലാത്തയാളുടെ വെറും ജല്‍പനങ്ങളായി മാത്രമെ അവര്‍ അതിനെ കണ്ടിരുന്നുള്ളു.

മരണം നടന്ന് കുറച്ചുനാളുകള്‍ കഴിഞ്ഞ് അമ്മാവന്റെ മുറി വൃത്തിയാക്കുന്നതിനിടെ മേശയില്‍നിന്ന് മുഷിഞ്ഞു Pachakuthira Digital Editionപഴകിയ ഒരു കടലാസ് കിട്ടി. അതില്‍ ‘നിതംബരേഖ’ എന്ന തലക്കെട്ടിനു താഴെയായി കുറേ വാചകശകലങ്ങളുണ്ടായിരുന്നു. കാമനയല്ല ശോധന മുഖ്യം, അദൃശ്യമജ്ഞാത മാര്‍ഗേന അധോവായു ആയുധം, ‘നിതംബാകാരം പ്രഥമഘടകം, കരസ്പര്‍ശം ദ്വിതീയം’, സര്‍വാസനം പൂര്‍വാശ്രമം!

അക്കാലത്ത് ഞാന്‍ പിഎച്ച്.ഡി. ചെയ്യുകയായിരുന്നു. വിഷയം, നിതംബത്തിന്റെ രാഷ്ട്രീയം. അതുകൊണ്ടു മാത്രമല്ല അമ്മാവന്റെ അന്ത്യപ്രസ്താവം അവള്‍ എന്നോടു പറഞ്ഞത്. മലയാളിയുടെ സൗന്ദര്യബോധത്തില്‍ നിതംബത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഗവേഷണത്തിലായിരുന്നു അവള്‍. അതുകൊണ്ടാണ്
കൗതുകത്തോടെ അതു ശ്രദ്ധിച്ചതും എന്നോടു പറഞ്ഞതും. മനുഷ്യന്‍: തീറ്റ മുതല്‍ തീട്ടം വരെ എന്ന പ്രസ്താവത്തോടെയാണത് ‘നിതംബരേഖ’ അവസാനിച്ചത്. ഞങ്ങള്‍ അതിനെക്കുറിച്ച് തമാശ പറഞ്ഞാണ് അന്ന് പിരിഞ്ഞത്. ആ വരികള്‍കൊണ്ട് ഗവേഷണത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതിയിട്ടല്ലെങ്കിലും അവള്‍ അതെനിക്ക് നല്‍കി. എന്റെ മേശപ്പുറത്ത് പൊടിപിടിച്ചു കിടന്നെങ്കിലും ഞാനത് കളഞ്ഞിരുന്നില്ല.

അങ്ങനെയിരിക്കെയാണ് എന്റെ കൂട്ടുകാരന്‍ പൊരുള്‍ വീട്ടില്‍ വന്നത്. പതിവുപോലെ ഞങ്ങളുടെ സംസാരം സ്ത്രീകളിലേക്ക് കടന്നു. അവന്‍ കൂട്ടുകാരിയുമൊത്ത് കഴിഞ്ഞ ദിവസമാണ് ദീര്‍ഘയാത്ര കഴിഞ്ഞെത്തിയത്. ”ടാ, ഈ ഓര്‍ഗാസത്തിലൊന്നും വല്യ കാര്യമില്ല. രണ്ടോ മൂന്നോ സെക്കന്‍ഡുകളുടെ അനുഭവമാണെന്ന് മനസ്സിലായി. അതിലും വലുത് വിസര്‍ജ്യസുഖമാണെന്നാ എനിക്കു തോന്നുന്നത്. കലുഷിതമായ വയറിനെ ശമിപ്പിക്കലിലൂടെ കിട്ടുന്ന ശോധനയുണ്ടല്ലോ, അത് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും.”

പൂര്‍ണ്ണരൂപം 2023 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

 

 

Comments are closed.