DCBOOKS
Malayalam News Literature Website

ഡോ. എം. ലീലാവതിക്ക് സംസ്ഥാന പിടിഎ ഗുരുശ്രേഷ്ഠ പുരസ്‌കാരം

M. Leelavathy
M. Leelavathy

തൃശൂര്‍: കേരള സംസ്ഥാന പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠപുരസ്‌കാരം ഡോ.എം. ലീലാവതിക്ക്. വിദ്യാഭ്യാസം, മാധ്യമം, ആരോഗ്യം, ജീവകാരുണ്യം, നിയമപാലനം തുടങ്ങിയ രംഗങ്ങളില്‍ സാമൂഹികപ്രതിബദ്ധത പുലര്‍ത്തുന്ന പ്രമുഖ വ്യക്തികള്‍ക്ക് കര്‍മശ്രേഷ്ഠ പുരസ്‌കാരവും പ്രഖ്യാപിച്ചു.

ഇബ്രാഹിം ഹാജി (വിദ്യാഭ്യാസരംഗം- മാനേജര്‍, എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടൂര്‍), എം.പി. സുരേന്ദ്രന്‍ (പത്രമാധ്യമരംഗം-മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ മാതൃഭൂമി, തൃശൂര്‍), ഡോ.കെ. അരുണ്‍കുമാര്‍ (ദൃശ്യമാധ്യമ രംഗം- അസോസിയേറ്റ് എക്സിക്യുട്ടീവ് എഡിറ്റര്‍ 24 ചാനല്‍), ഡോ.വി.ജി. സുരേഷ് (ആരോഗ്യം -മെഡിക്കല്‍ ഡയറക്ടര്‍, അശ്വനി ഹോസ്പിറ്റല്‍, തൃശൂര്‍), ഡോ. കെ.ബി. സുരേഷ് (ജീവകാരുണ്യരംഗം -ചെയര്‍മാന്‍, കരുണ ഫൗണ്ടേഷന്‍, ഗുരുവായൂര്‍), വിനോദ്കുമാര്‍. കെ (നിയമപാലനം-അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്), പ്രദീപ് സി.വി. (നിയമപാലനം-അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്), ബല്‍റാം ബാബു (നിയമപാലനം-അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍, ഫയര്‍ഫോഴ്‌സ്) എന്നിവര്‍ക്കാണ് കര്‍മശ്രേഷ്ഠപുരസ്‌കാരം.2021 ജനുവരിയില്‍ നടക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ്‌മേളയില്‍ സമ്മാനിക്കും. ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’  ഇപ്പോൾ തന്നെ ഡിസി ബുക്‌സ്‌ ഓൺലൈൻ സ്റ്റോറിലൂടെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക. 

Comments are closed.