DCBOOKS
Malayalam News Literature Website

ഇതിഹാസങ്ങളുടെ ഉറവിടവും പ്രാധാന്യവും

ഇതിഹാസത്തിലെ ഇടങ്ങള്‍, രാമായണത്തെ മുന്‍നിര്‍ത്തി ഒരാലോചന എന്ന വിഷയത്തില്‍ ടി.എസ്.ശ്യാംകുമാര്‍ പ്രഭാഷണം നടത്തി. മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പ്രാധാന്യമെന്തെന്നും അതിന്റെ ഉറവിടങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ച ശ്യാംകുമാര്‍ ഇതിഹാസങ്ങളെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും പങ്കുവെക്കാന്‍ മറന്നില്ല. ജാതിവ്യവസ്ഥയിലും സമകാലിക സമൂഹത്തിന്റെ ചിന്താഗതിയിലും എപ്രകാരം ഇതിഹാസങ്ങള്‍ ഇടംകണ്ടെത്തുന്നു എന്നദ്ദേഹം വിശദീകരിച്ചു.

സ്‌പെയ്‌സസ് വേദിയില്‍ രാവിലെ 10 മണിക്കായിരുന്നു പ്രഭാഷണം. ശേഷം സദസ്യരുമായി നടന്ന സംവാദത്തില്‍ ടി.എസ് ശ്യാംകുമാറിനൊപ്പം ലക്ഷ്മി രാജീവും പങ്കെടുത്തു.

Comments are closed.