DCBOOKS
Malayalam News Literature Website

വാസ്തുവിദ്യയും സുസ്ഥിരവികസനവും

തിരുവനന്തപുരം: വാസ്തുവിദ്യ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒന്നാണെന്ന് പ്രശസ്ത വാസ്തുശില്പി ഡോ. ബെന്നി കുര്യാക്കോസ്. വാസ്തുവിദ്യയോടൊപ്പം സുസ്ഥിരവികസനവും ഒരുമിച്ച് രൂപപ്പെടുത്തിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പേസസ് 2019-ന്റെ വേദിയില്‍ Vernacular Architecture &Sustainability എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ.ബെന്നി കുര്യാക്കോസ്.

പ്രാദേശികവും പരമ്പരാഗതവുമായ സമ്പ്രദായങ്ങളിലൂടെ സുസ്ഥിര വികസന വാസ്തുവിദ്യ എന്ന സങ്കേതത്തിലേക്ക് എത്തിച്ചരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാസ്തുവിദ്യാ സംരക്ഷണത്തിലും പുതിയ കെട്ടിടങ്ങളുടെ രൂപകല്പനയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഡോ. ബെന്നി കുര്യാക്കോസ്.

Comments are closed.