DCBOOKS
Malayalam News Literature Website

സമകാലീനകലയും കേരളത്തിലെ പൊതുഇടങ്ങളും

സമകാലീന കലയും കേരളത്തിലെ പൊതു ഇടങ്ങളും എന്ന വിഷയത്തില്‍ സ്പെയ്സസ് ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ നടന്ന സംവാദത്തില്‍ ആര്‍ട്ട് മ്യൂസിയം ഡയറക്ടര്‍ ഡി.അജിത്ത് കുമാര്‍, കലാവിമര്‍ശക കവിത ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ജോണി എം.എല്‍ ആയിരുന്നു മോഡറേറ്റര്‍. കല എങ്ങനെ പൊതുസമൂഹത്തെ സ്വാധീനിക്കുന്നു എന്നതായിരുന്നു സംവാദത്തില്‍ ചര്‍ച്ചയായത്.

പൊതു ഇടമെന്നാല്‍ അത് രാഷ്ട്രീയഭാവനയാണെന്നായിരുന്നു കവിത ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. വര്‍ഗ്ഗവംശ ലിംഗ ഭേദമില്ലാതെ ജീവിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഭിന്നലൈംഗികര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ കലാകാരന്മാരും കലകളും പൊതുമധ്യത്തിലേക്ക് കടന്നുവരുന്നതിലൂടെ പുതിയ ചിത്രങ്ങള്‍ ഉണ്ടാകുന്നു. ഇത് വ്യത്യസ്തതകള്‍ ഇഷ്ടപ്പെടുന്ന അനേകമാളുകളെ ആകര്‍ഷിക്കുമെന്ന് ഡി.അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കാണികളുമായുള്ള ചോദ്യോത്തരവേളയും പരിപാടിയുടെ ഭാഗമായി നടന്നു.

Comments are closed.